മണ്ഡല മകരവിളക്ക് സീസൺ കാലത്തു എരുമേലിയിലെയും പരിസരത്തെയും മാലിന്യ ങ്ങൾ സേവന മനോഭാവത്തോടെ വൃത്തിയായി പരിപാലിക്കുന്ന വിശുദ്ധി സേനാംഗ ങ്ങളെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തി ന്റെ നേതൃത്വത്തിൽ ആദരിച്ചു.വിശുദ്ധി സേനയുടെ ലീഡർമാരായ ആനന്ദിനെയും കൃ ഷ്ണസ്വാമിയെയും കാഞ്ഞിരപ്പള്ളി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി പൊന്നാട അണിയിച്ചു.കേക്ക് വിതരണവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രകാശ് പള്ളിക്കൂടം അദ്യക്ഷത വഹിച്ച യോഗത്തിൽ എ രുമേലി ദേവസം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചന്ദ്രശേഖരൻ,എരുമേലി ജമാഅത്തു പ്രസിഡന്റ് ഷാജഹാൻ,മെഡിക്കൽ ഓഫീസർ ഡോ. പി. വിനോദ്,ആശുപത്രി വികസന സമതി മെമ്പർ മാരായ കരീം അറ്റതറ,തങ്കപ്പൻ,ഹെൽത്ത് സൂപ്പർവൈസർ എം. വി. ജോയി,ഹെൽത്ത് ഇൻസ്‌പെക്ടർ പി. എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.