കൊട്ടിയാഘോഷിച്ച് മൂന്ന് ദിവസം ഉദ്ഘാടനം നടത്തിയ മിനി സിവിൽ സ്റ്റേഷനിൽ ഇനി യും പല ഓഫീസുകളും പ്രവർത്തനം ആരംഭിച്ചിട്ടില്ല. എട്ട് വർഷമെടുത്ത് പണി പൂർ ത്തിയാക്കിയ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം ആകാറായിട്ടും പ്രധാനപ്പെട്ട ഓഫീസുകൾ തുറന്നില്ലന്ന് ആക്ഷേപം. മോട്ടോർ വെഹി ക്കിൾ ഓഫീസ്,സബ് ട്രഷറി,സബ് രജിസ്ട്രാർ ഓഫീസ് എന്നിവയാണ് ഇനിയു പ്രവർ ത്തനം ആരംഭിക്കാത്തത്.

മോട്ടോർ വകുപ്പിന്റെ ഓഫീസ് വർക്കുകൾ നടക്കുകയാണെങ്കിലും സബ് ട്രഷറിയുടെ യോ,സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം മാറ്റുവാൻ ആവശ്യമായ യാതൊരു പ്രവർത്തനവും ഇവിടെ നടക്കുന്നില്ല. ആകെ ഒൻപത് ഓഫീസുകളാണ് ഇവിടെ പ്രവർ ത്തിക്കാൻ നിശ്ചയിച്ചിരുന്നത്. മറ്റ് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചിട്ടും മൂന്ന് പ്രധാ ന കാര്യാലയങ്ങൾ തുറക്കാൻ പറ്റാത്തതിന് കാരണമായി പറയുന്നത് ഇന്റർനെറ്റ് കണ ക്ഷൻ ലഭ്യമല്ല എന്നതാണ്. ഒപ്പം പല ഓഫീസുകളിലും താത്കാലിക അടിസ്ഥാനത്തിൽ മാത്രമാണ് കറന്റ് കണക്ഷൻ ലഭ്യമായിരിക്കുന്നത്.കൂടാതെ സംസ്ഥാന നികുതി വകുപ്പിന്റെ ഓഫീസിന് മതിയായ ഇടമില്ലന്ന് പരാതിയുമു ണ്ട്. അതിനാൽ പ്രധാനപ്പെട്ട ഫയലുകൾ പലതും വരാന്തയിലാണ് സ്ഥാനം.ഒമ്പതു കൊടി 53 ലക്ഷം രൂപ മുടക്കി നാലു നിലകളിലായി നിർമ്മിച്ച മിനി സിവിൽ സ്റ്റേഷനിലാണ് വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനും ലഭ്യമല്ലാതായതോടെ പല ഓഫീസുകളുടെയും ഓഫീസിന്റെയും പ്രവർത്തനം തുടങ്ങാൻ സാധിക്കാതെ വന്നിരിക്കുന്നത്. എത്രയും വേഗം ഓഫീസുകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.