പാചക വാതകത്തിൻ്റെയും, പെട്രോൾ-ഡീസൽ- മണ്ണെണ്ണ ഉൾപ്പെടെയുള്ള ഇന്ധനങ്ങളു ടെയും അടിക്കടിയുള്ള അന്യായമായ വിലവർദ്ധനവിനെതിരെ പ്രതിഷേധമുയർത്തി തൊഴിലാളി സമരം.സി.ഐ.ടി.യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി പാറത്തോട്ടിൽ സം ഘടിപ്പിച്ച ധർണ്ണ ജില്ലാ ജോ. സെക്രട്ടറി വി.പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.

മാർട്ടിൻ തോമസ് അദ്ധ്യക്ഷനായി.സിഐടിയു ഏരിയാ സെക്രട്ടറി പി.എസ്.സുരേന്ദ്രൻ, പി.കെ.ബാലൻ,വി.എൻ.രാജേഷ്, കെ.എൻ.ദാമോദരൻ, എം.എ.റിബിൻ ഷാ, കെ.എം. രാജേഷ്, കെ ടി.സനിൽ, സാജൻ വർഗീസ്, കെ എം.അഷറഫ് എന്നിവർ സംസാരിച്ചു.