കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി -കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു – കർഷക തൊഴിലാളി യൂണിയൻ – കർഷക സംഘം നേതൃത്വത്തിൽ ഏപ്രിൽ 5ന് പാ ർലമെൻ്റിന് മുന്നിൽ നടത്തുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർഥം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. സിഐടിയു ഏരിയാ ജോ. സെക്രട്ടറി കെഎസ് ഷാന വാസ് ക്യാപ്റ്റനായ ജാഥ പേട്ട സ്കൂൾ ജംഗ്ഷനിൽ കർഷകസംഘം ഏരിയാ പ്രസിഡണ്ട് സി.മനോജ് ഉദ്ഘാടനം ചെയ്തു.

കെഎൻ ദാമോദരൻ അദ്ധ്യക്ഷനായി.സിഐടിയു ജില്ലാ കമ്മറ്റിയംഗങ്ങളായ വി.പി ഇബ്രാഹിം, എം.എ.റിബിൻ ഷാ, അജാസ് റഷീദ്, കെഎസ്കെടിയു ഏരിയാ പ്രസിഡ ണ്ട് എ.കെ.തങ്കച്ചൻ, അജി കാലായിൽ, കെ എം.അഷറഫ്, ജോമോൻ തോമസ്, ഉനൈ സ് ബഷീർ എന്നിവർ പ്രസംഗിച്ചു.സമര വാളണ്ടിയർമാർക്ക് ചടങ്ങിൽ യാത്രയായപ്പ് നൽകി. ബസ്സ്റ്റാൻ്റ് ജംഗ്ഷനിൽ സമാപന സമേളനം സി.ഐ.ടി.യു ജില്ലാ കമ്മറ്റിയം ഗം വി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ.നസീർ, കെ.എസ് ഷാനവാസ്, പി.കെ.കാസിം എന്നിവർ പ്രസംഗിച്ചു.കെ.കെ.ബാബു അദ്ധ്യക്ഷനായി.