പൊൻകുന്നം:ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ സിഐ ടിയു മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു. ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാംപയിൻ പൊൻകുന്നം ടൗണിൽ സിഐടിയു വാഴൂർ ഏരിയാ ട്രഷറർ ഐ എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐടിയു വാഴൂർ ഏരിയാ കമ്മിറ്റിയംഗം മുകേഷ് മുരളി, സംഘടനാ ജില്ലാ കമ്മിറ്റിയംഗം വി ഡി സാബു, സംഘടനാ പഞ്ചായത്ത് സെക്രട്ടറി കെ എം ദിലീപ് എന്നിവർ പങ്കെടുത്തു.
കെവിഎംഎസ് യൂണിറ്റിൽ നടന്ന പരിപാടി സിഐടിയു ഏരിയാ കമ്മിറ്റിയംഗം മുകേഷ് മുരളി ഉദ്ഘാടനം ചെയ്തു.കോയിപ്പള്ളി യൂണിറ്റിൽ നടന്ന പരിപാടി പഞ്ചായത്ത് സെക്രട്ടറി കെ എം ദിലീപ് ഉദ്ഘാടനം ചെയ്തു.