കോട്ടയം ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു) യൂണിയന്റെ നേ തൃത്വത്തിൽ കാഞ്ഞിരപ്പള്ളി എ.എൽ.ഒ ഓഫീസ് മാർച്ച് നടത്തി.മാർച്ചിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി.പി ഇസ്മയിൽ നിർവ്വഹിച്ചു. അർഹരായ മുഴുവൻ തൊഴിലാളി കൾക്കും എ.എൽ.ഒ കാർഡ് വിതരണം ചെയ്യുക, നിയന്ത്രണത്തിന് വിധേയമായി മണൽ വാരാനും, മരംവെട്ടാനും, പാറമടകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുക, ചുമട്ട് തൊഴിലാളി നിയമവും ക്ഷേമപദ്ധതികളും കലോചിതമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോട്ടയം ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ എ.എൽ.ഒ ഓഫീസ് മാർച്ച് നടത്തിയത്.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് വി.പി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങ ളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ചില ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ഇത് ഒരു തരത്തി ലും അംഗീകരിക്കാനാവില്ലെന്നും VP ഇസ്മയിൽ പറഞ്ഞു.

കോട്ടയം ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ വാഴൂർ ഏരിയാ പ്രസി ഡന്റ് CK രാമചന്ദ്രൻ യോഗ ത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം I S രാമ ചന്ദ്രൻ,കാഞ്ഞിരപ്പള്ളി ഏരി യാ പ്രസിഡന്റ് P K നസീർ, സെക്രട്ടറി P S സുരേന്ദ്രൻ, വി വിധ ഏരിയാ കമ്മിറ്റിയംഗ ങ്ങളായ V N രാജേഷ്, മുകേഷ് മുരളി, ഷെമീം അഹമ്മദ്,K M ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.