ഇടവക വികാരിയെ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കവും കൊന്ത സമരവും, രൂപതക്കുമുന്നില്‍ സമരക്കാര്‍ മുട്ടുമടക്കി,വിഷയത്തെ ചൊല്ലിയുളള തര്‍ക്കം ഒരാള്‍ക്കു പരിക്കു ,രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. അഞ്ചു പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍ പളളിവികാരിയായിരുന്ന ഫാ.ജോര്‍ജ് നെല്ലിക്കലി നെ ഇടുക്കി, അണക്കര ആനിമേഷന്‍ സെന്ററിലേക്കു സ്ഥലം മാറ്റിയതില്‍ പ്രതിഷേധി ച്ചു ഇടവകയിലെ ഒരു വിഭാഗം നടത്തി വന്ന സമരമാണ് താത്കാലികമായി പരഹരി ച്ചത്.സ്ഥലം മാറ്റം നടത്തിയുളള രൂപത നടപടി പൂര്‍ണ്ണമായി അംഗീകരിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇതിനിടെ ഞായറാഴ്്ച രാത്രി പത്തുമണിയോടെ സമരാനുകൂലി കളും രൂപതയെ പിന്‍തുണക്കുന്ന വിഭാഗത്തില്‍ പെട്ട ചിലരുമായി സമര പന്തലിനു സമീപം വച്ചുണ്ടായ സംഘര്‍ഷത്തില്‍ തൊടുകയില്‍ സാജന്‍ ജോസഫ്(40)ന് തലക്ക് പരിക്കേറ്റിരുന്നു.ഇതുമായി ബന്ധപെട്ടു സമരാനുകൂലികളായ കൊച്ചുപുരക്കല്‍ മോനച്ചന്‍, അമാവാ സി വിനോദ് എന്നിവരാണ് റിമാന്‍ഡിലായത്.പന്നിയമാക്കല്‍ ലിജോ, വാഴപ്പനാടി ജോമോന്‍,വടക്കേമുതലക്കുഴിയില്‍ പയസ്,വെട്ടിക്കല്‍ ലാലിച്ചന്‍, പുളിമൂട്ടില്‍ തൊമ്മ ന്‍ എന്നിവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.സമരം നട ക്കുന്നതിനിടയില്‍ പളളിയിലുണ്ടായിരുന്ന വികാരി ജോര്‍ജ് നെല്ലിക്കലിന് ശാരിരിക മായി അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നു കോട്ടയത്തെ സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചു.സമരക്കാരും രൂപതാ ഭാരവാഹികളും തമ്മില്‍ നടത്തില്‍ ചര്‍ച്ചയില്‍ സമരാനുകൂലി കള്‍ പളളിക്കു മുന്നില്‍ ആരംഭിച്ച കൊന്ത സമരം ഇന്നലെ ഉച്ചയോടെ പിന്‍വലിച്ചു. പുതിയ വികാരി വൈകിട്ടെത്തി ചുമതലയേറ്റു. പളളി വികാരിയെ മാറ്റുന്നതു സംബ ന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ ഇടവകയില്‍ വിശ്വാസികള്‍ രണ്ടു തട്ടിലായിരുന്നു. സാമ്പ ത്തിക ക്രമക്കേടിന്റെ പേരിലാണ് വികാരിയെ സ്ഥലമാറ്റിയതെന്നു രൂപതാ ഭാരവാ ഹികള്‍ അറിയിച്ചെങ്കിലും നടപടികള്‍ ശരിയല്ലന്നായിരുന്നു സമരക്കാരുടെ പ്രതിക രണം.

വികാരിക്കെതിരെ മറ്റു ചില ആരോപണങ്ങള്‍ അടുത്തയിടെ പുറത്തുവരികയും അതേ സംബന്ധിച്ചു വിശ്വാസികള്‍ക്കിടിയില്‍ രണ്ടു തരത്തിലുളള പ്രവര്‍ത്തനവും ഉണ്ടായതിനു പിന്നാലെയാണ് സമരവുമായി ഒരു വിഭാഗം പളളിക്കുമ ുന്നില്‍ കൊന്ത ചൊല്ലി പ്രതിഷേധിച്ചത്.പ്രതിഷേധക്കാര്‍ വികാരി ജനറാളിന്റെ കോലവും കത്തിച്ചിരുന്നു.