ഇടവക വികാരിയെ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം പുഞ്ചവയലിൽ ഒരു വിഭാഗം വിശ്വാസികൾ പള്ളി പൂട്ടി. തുടർന്ന് വികാരി ജനറാളിന്റെ കോലവും കത്തിച്ചു.പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പളളിയാണ് പൂട്ടിയത്.ഇവിടുത്തെ വികാരിയായ ഫാദർ ജോർജ് നെല്ലിക്കലിനെ അണക്കര ആനിമേഷൻ സെന്ററിലേക്ക് മാറ്റിക്കൊണ്ട് ശനിയാഴ്ചയാണ് രൂപതാ കേന്ദ്രത്തിൽ നിന്ന് ഉത്തരവുണ്ടായത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കകം പള്ളിയിൽ നിന്നും സ്ഥലം മാറണമെന്നതായിരുന്നു നിർദേശം.

ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന വിശ്വാസികളിൽ ഒരു കൂട്ടമാണ് ‘ ഞായറാ ഴ്ച രാവിലെ ഏഴ് മണിക്ക് നടന്ന കുർബ്ബാനയ്ക്ക് ശേഷം പള്ളി പൂട്ടിയത്.മതബോധന ക്ലാസ്സുകൾ അടക്കം നടത്താതെ ക്ലാസ്സ് മുറികളും ഇവർ പൂട്ടി.തുടർന്ന് വികാരി ജനറാ ൾ ഫാദർ.കുര്യൻ താമരശ്ശേരിയുടെ കോലവും കത്തിച്ചു.വികാരിയെ മാറ്റിയ തീരുമാ നം പുന:പരിശോധിക്കണമെന്ന ആവശ്യമാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ഇക്കാര്യമുന്നയിച്ച് പ്രതിക്ഷേധം നടത്തുന്നവർ പള്ളി പരിസരത്ത് തടിച്ച് കൂടിയിരിക്കുകയാണ്.നടപടി പുന:പരിശോധിച്ചില്ലെങ്കിൽ രൂപത കേന്ദ്രത്തി ലേക്കടക്കം പ്രതിക്ഷേധവുമായി എത്താനും ഇവർ നീക്കം നടത്തുന്നുണ്ട്.എന്നാൽ തീരുമാനം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലന്നും സാമ്പത്തിക ക്രമക്കേ ടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൻമേലാണ് വികാരിയെ സ്ഥലം മാറ്റിയ നടപടിയെന്നും കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രം അറിയിച്ചു.