ചിറക്കടവ്: ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ സഹകരണത്തോടെ നടത്തുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എന്‍. ദാമോദരന്‍പിള്ള നിര്‍വഹിച്ചു.അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, വെളിച്ചെണ്ണ തുടങ്ങി 12 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെനിന്നു വാങ്ങാവുന്ന താണ്.

ബാങ്ക് വൈസ് പ്രസിഡന്റ് ലാജി തോമസ്, ബോര്‍ഡംഗങ്ങളായ എം.എന്‍. സുരേഷ് ബാബു, കെ. ജയകുമാര്‍, സെക്രട്ടറി സി.പി. നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.