കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ മാതൃഭൂമിയുമാ യി ചേര്‍ന്ന് പൂല്‍ക്കൂട്, കരോള്‍ ഗാന മത്സരം നടത്തുന്നു. ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ആകര്‍ഷികമായ ക്യാഷ് സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 23ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ആറ് മണി വരെയാണ് മത്സരം.

പുല്‍ക്കൂട് മത്സരത്തിന് യഥാക്രമം 25,000, 15,000, 10,000 രൂപ എന്നിങ്ങനെയാ ണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍. 12 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാ നമായി 2,000 രൂപ വീതവും നല്‍കും. ഏഴ് അംഗങ്ങളുള്ള ഗ്രൂപ്പിന് ഒരു ടീ മായി മത്സരിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 ടീമിനാണ് പ്രവേശനം.
കരോള്‍ഗാനമത്സരത്തിന് യഥാക്രമം 10,000, 7,500, 5,000 എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍. ഏഴ് അംഗങ്ങളുള്ള ഗ്രൂപ്പിന് ടീമായി മത്സരിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 ടീമിനാണ് പങ്കെടുക്കാനവസരം.

വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപ താധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ക്രിസ്മസ് സന്ദേശം സമ്മാനദാനവും ന ല്‍കും. പൊടിമറ്റം ഇടവക വികാരി ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, 916 കോക്കോബ്രാന്‍ഡ് കോക്കനട്ട് ഓയില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സാന്‍ വി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുല്‍ക്കൂട് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാന്‍-9895203694, കരോള്‍ഗാന മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാന്‍-8075291657