സ്‌കൂള്‍ ബസ് വാങ്ങാനുള്ള പണം കണ്ടെത്താനായി കരോളുമായി വിദ്യാര്‍ത്ഥിനി കള്‍. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിലെ വിദ്യാര്‍ത്ഥിനികളാണ് ക്രിസ്മസ് കരോളിലൂടെ സ്‌കൂള്‍ ബസിനായി പണം കണ്ടെ ത്താന്‍ തെരുവിലിറങ്ങിയത്.

സ്വന്തമായി ഒരു സ്‌കൂള്‍ ബസെന്ന സെന്റ് മേരീസ് സ്‌കൂളിന്റെ സ്വപ്നം സാക്ഷാത്ക്ക രിക്കാനാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ എത്തിയത്. സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിലെ വിദ്യാര്‍ത്ഥിനികളാണ് ക്രിസ്മസ് കരോളിലൂടെ സ്‌കൂള്‍ ബസിനായി പണം കണ്ടെത്താന്‍ തെരുവിലിറങ്ങിയത്.

കൂടുതലും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊന്‍കുന്നം പത്തൊന്‍മ്പതാം മൈലിലെ സെന്റ് മേരീസ് സ്‌കൂളിന് നിലവില്‍ ഒരു സ്‌കൂള്‍ ബസുണ്ടെങ്കിലും കാല പ്പഴക്കം മൂലം ഇത് പലപ്പോഴും കട്ടപ്പുറത്താണ്. ഈ അവസ്ഥ കേട്ടറിഞ്ഞായിരുന്നു മൗണ്ട് കാര്‍മലിലെ വിദ്യാര്‍ത്ഥിനികള്‍ ഇങ്ങോട്ടെക്കെത്തിയത്. ക്രിസ്മസ് ദിനത്തിലും സമീപ ദിവസങ്ങളിലുമായി നടത്തിയ കരോളിലൂടെ ഇവര്‍ നാല്പതിനായിരത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. സ്‌കൂള്‍ ബസ് വാങ്ങാന്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ഇeപ്പാള്‍ മൗണ്ട് കാര്‍മലിലെ വിദ്യാര്‍ത്ഥിനികള്‍.
നേരത്തെ സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസിനായി പണം കണ്ടെത്താന്‍ വീടുവീടാന്തരം കയറിയിറങ്ങി പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്പന നടത്തിയിരു ന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇതേ കാര്യത്തിന് ധനസമാഹരണവുമായി രംഗത്തി റങ്ങിയിരുന്നു. ഇപ്പോള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥിനികളുടെ കൈത്താങ്ങു കൂടി യായതോടെ സെന്റ് മേരീസ് സ്‌കൂളിന്റെ സ്വപ്നം സാക്ഷാത്ക്കാരത്തോടടുക്കുകയാ ണ്.