സംസ്ഥാന സർക്കാരിൻ്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാ ഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചിറ്റാർ പുഴയും കൈവഴികളും ശു ചിയാക്കുന്നതിനുള്ള പുഴ പുനർജ്ജനി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പൂതക്കുഴി ചെ ക്ക് ഡാമിനു സമീപം  നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ അദ്ധ്യ ക്ഷനായി. ഗവ: ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് ഉദ്ഘാടനം  ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷക്കീല ന സീർ, ജോളി മടുക്കക്കുഴി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.ആർ.അൻഷാദ്, വി.എൻ.രാജേഷ്, ശ്യാമള ഗംഗാധരൻ, മെമ്പർമാരായ പി.എ.ഷെമീർ, ബിജു ചക്കാല, ബിജു പത്യാല, നിസ്സ സലീം,  ജസ്സി മലയിൽ, വി.പി.രാജൻ, മഞ്ജു മാത്യു, അസ്സിസ്റ്റൻ്റ് എൻജിനീയർ ദീപ കൃഷ്ണൻകുട്ടി, സി.ഡി.എസ് ചെയർ പേഴ്സൺ ദീപ്തി ഷാജി എന്നി വർ സംസാരിച്ചു. അസ്സിസ്റ്റൻ്റ് സെക്റട്ടറി ശ്രീകുമാർ.എസ്,  ഹരിത കേരള മിഷൻ കോ -ഓർഡിനേറ്റർ അൻഷാദ് ഇസ്‌മായിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന-കുടുംബശ്രീ പ്രവർത്തകർ, പ്രദേശ വാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ പദ്ധതി പ്രവർത്തനങ്ങൾക്ക് ഒരു തുടർച്ച ഉണ്ടായിരിക്കണമെന്നും, ജനങ്ങൾ ഈ പദ്ധതി ഏറ്റെടുക്കണമെന്നും ചീഫ് വിപ്പ് അഹ്വാനം ചെയ്തു.
ചിറ്റാർപുഴ പുനർജ്ജനി പദ്ധതിയുടെ ഭാഗമായി ചിറ്റാർപുഴ, കൈവഴികളായ പടപ്പാടി തോട്, പൊട്ടത്തോട്,കടമപ്പുഴ തോട് മുതലായവ ശുചീകരിക്കുന്നതിനും, വിവിധ പ്രദേശ ങ്ങളിലെ ഓടകൾ,  നീരൊഴുക്കുകൾ എന്നിവ മലിനപ്പെടുത്തും വിധം സ്ഥാപിച്ചിട്ടുള്ള കു ഴലുകൾ നീക്കം ചെയ്യുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത്, ഇറിഗേഷൻ, ഹരിതകേരളമിഷൻ, ശുചിത്വ മിഷൻ, തൊഴിലുറപ്പ്, കുടുംബശ്രീ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.