കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടിയ സ്ഥിതിയാണ് പലയിട ത്തും…
വേനൽ രൂക്ഷമാവുകയാണ്, കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയുടെ ഒഴുക്ക് പലയിടങ്ങ ളിലും നിലച്ച് തുടങ്ങിയിരിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളമാകട്ടെ നിറം മാറി ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങൾ വെള്ളത്തിൽ അടിഞ്ഞ് കൂടിയ അവസ്ഥയുമുണ്ട്.പേട്ട കവല വരെയുള്ള ഭാഗത്ത്  നേരത്തെ ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി പുഴ വൃത്തിയാക്കിയിരുന്നു.ഇതിന് താഴോട്ടുള്ള ഭാഗത്താണ് മാ ലിന്യങ്ങൾ അടിഞ്ഞ് കൂടിയിരിക്കുന്നത്.ഇവിടെ വൃത്തിയാക്കാൻ ഉടൻ നടപടിയുണ്ടാ കുമെന്ന്  അധികൃതർ പറയുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി.  ഇതുവരെ ഒന്നുമു ണ്ടായില്ല എന്നതാണ് വാസ്തവം.
പുഴ മലിനപ്പെടുത്തുന്നതിനെതിരെ നടപടിയെടുക്കുന്നത് തുടരുമ്പോഴും  മാലിന്യം നിക്ഷേ പം തുടരുന്ന കാഴ്ചയാണ് കാണുവാൻ കഴിയുക. മലിനമായ പുഴയിലെ ജലം പല സ്ഥാ പ നങ്ങളിലേക്കും ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ആരോഗ്യ പ്രവർത്തകരടക്കം ഇത് പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.