കാഞ്ഞിരപ്പള്ളി:എന്റെ മണിമലയാർ പദ്ധതിയുടെ ഭാഗമായുള്ള ചിറ്റാർപുഴ പുനർജനി പ്രവർത്തനങ്ങൾക്ക് ഫെബ്രു.1 ന് തുടക്കമാവുമെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസി ഡണ്ട് ഷക്കീലാ നസീർ അറിയിച്ചു.ഗ്രാമപഞ്ചായത്ത്, സംസ്ഥാന സർക്കാർ ഹരിത കേര ളാ മിഷൻ,തൊഴിലുറപ്പ് പദ്ധതി,ആരോഗ്യം,പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാ ർ വകുപ്പുകൾ,സന്നദ്ധ സംഘടനകൾ,എന്നിവയുടെ നേതൃത്വത്തിലാണ് ചിറ്റാർ പുഴ ശു ചീകരണം – സംരക്ഷണ-ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.കാഞ്ഞിര പ്പള്ളി റിപ്പോർട്ടേഴ്സിന്റെ നിരന്തര ഇടപെടു ലുകൾ മൂലമാണ് നടപടി.

പുഴയിലേക്കെത്തുന്ന കൈത്തോടുകൾ ശുചീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിക്കുക. തുടർന്ന് ചിറ്റാർ പുഴ ശുചീകരണം നടക്കും. ചിറ്റാർപുഴയിലേക്ക് കൈത്തോടുകളിലേ ക്കും നീട്ടിയിരിക്കുന്ന ശുചിമുറികളിലേതടക്കമുള്ള മാലിന്യക്കുഴലുകൾ ഒഴിവാക്കും. ജലസ്രോതസുകളിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ പുഴയുടെ തീരത്ത് സംരക്ഷണ വേലികൾ, നിരീക്ഷണ ക്യാമറകൾ എന്നിവ സ്ഥാപിക്കും.മാലിന്യം തള്ളുന്നവർക്കെതി രെ കർശന നിയമ നടപടികൾ സ്വീകരിക്കും.മാലിന്യ സംസ്കരണത്തിനായി തുമ്പൂർമൂഴി മോഡൽ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കും. ഹരിത കർമസേനയുടെ നേതൃത്വത്തിലു ള്ള പ്ലാസ്റ്റിക് ശേഖരണം കാര്യക്ഷമമാക്കും,പദ്ധതിയുടെ നടത്തിപ്പിനായുള്ള ആലോചന യോഗവും,ചിറ്റാർപുഴ സംരക്ഷണ സമിതി രൂപീകരണവും ഫെബ്രു.1 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരുമെന്നും പ്രസിഡണ്ട് അറിയിച്ചു.

എന്റെ മണിമലയാർ പദ്ധതി ചെയർമാൻ ഡോ.എൻ.ജയരാജ് എംഎൽഎ, കൺവീനർ എസ് വി സുബിൻ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി.രമേശ്, ഡോ.പുന്നൻ കുര്യൻ വേങ്കേടത്ത് എന്നിവർ പങ്കെടുക്കും.