മാങ്ങാപ്പാറയിലും വേങ്ങത്താനത്തും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ തുളുവൻപാറ,പെരുംചിറ തോടുകളിലെ സംരക്ഷണഭിത്തികൾ വ്യാപകമായി നശി ച്ചു.

ശക്തമായ മലവെള്ളപ്പാച്ചിലിൽ വീടുകളിൽ വെള്ളം കയറി വീടു നശിച്ചവരും ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. മിന്നൽ പ്രളയം കടന്നുപോയ അരീപ്പറന്പ്, അസീസി, പുളിമാക്കൽ, കാരിവേലി, ചെന്പിലകം, കുഴിവേലി, പല്ലാട്ട്, നരിവേലി ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. മഴക്കെടുതികൾ നാശംവിതച്ച പ്രദേശങ്ങൾ റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. പ്രളയത്തിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും തുളുവൻപാറ, പെരുംചിറ തോടുകളിലെ സംരക്ഷണഭിത്തികൾ പുനർ നിർമിക്കണമെന്നും സംഗമിത്ര സ്വാശ്രയസംഘം അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിഭൂമിയുടെ സംരക്ഷണത്തിനും സാധ്യമായ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കണം. യോഗത്തിൽ പി.ജി. തങ്കച്ചൻ, റെജി കാരിവേലിൽ, മനോജ് പോത്തനാമല തുടങ്ങിയവർ പ്രസംഗിച്ചു.