രാ​​ഷ്‌​ട്രീ​​യ അ​​ക്ര​​മ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ചി​​റ​​ക്ക​​ട​​വ് പ​​ഞ്ചാ​​യ​​ത്തി​​ൽ വി​​ന്യ​​സി​​ച്ച പോ​​ലീ​​സി​​നെ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ആ​​ർ. ഹ​​രി​​ശ​​ങ്ക​​ർ. പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ ഒ​​രു മാ​​സ​​ത്തെ നി​​രോ​​ധ​​നാ​​ജ്ഞ അ​​വ​​സാ​​നി​​പ്പി​​ച്ചെ​​ങ്കി​​ലും പോ​​ലീ​​സി​​നെ പി​​ൻ​​വ​​ലി​​ച്ചി​​ട്ടി​​ല്ല. ചി​​റ​​ക്ക​​ട​​വ്, തെ​​ക്കേ​​ത്തു​​ക​​വ​​ല, മ​​ണ്ണം​​പ്ലാ​​വ്, ചെ​​റു​​വ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് ടീം ​​ക്യാ​​ന്പ് ചെ​​യ്യു​​ന്നു​​ണ്ട്.

വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​ള​​വും ര​​ണ്ടി​​ട​​ങ്ങ​​ളി​​ലെ പോ​​ലീ​​സ് വി​​ന്യാ​​സ​​വും വൈ​​കാ​​തെ പി​​ൻ​​വ​​ലി​​ക്കും. അ​​ൻ​​പ​​തു പോ​​ലീ​​സു​​കാ​​ർ ഇ​​പ്പോ​​ഴും സ്ഥ​​ല​​ത്ത് ക്യാ​​ന്പു​​ചെ​​യ്യു​​ക​​യാ​​ണ്. ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബ​​ഹ്റ ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ട്ട​​യ​​ത്തെ​​ത്തി ചി​​റ​​ക്ക​​ട​​വി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തി​​രു​​ന്നു.

പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സി​​സി​​ടി​​വി കാ​​മ​​റ സ്ഥാ​​പി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ദൃ​​ശ്യ​​ങ്ങ​​ൾ രാ​​പ​​ക​​ൽ നി​​രീ​​ക്ഷി​​ക്കും