പൊന്‍കുന്നം: അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാതിരുന്ന വിഷ യം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ചിറക്കടവ് ഗ്രാമപഞ്ചാ യത്ത് കമ്മിറ്റിയില്‍ ബഹളവും ഇറങ്ങിപ്പോക്കും. കഴിഞ്ഞ 10ന് നടന്ന പ ഞ്ചായത്ത് കമ്മിറ്റിയില്‍ ഉള്‍പ്പെടാത്ത 4 വിഷയങ്ങള്‍ മിനിറ്റ്‌സില്‍ ഉള്‍പ്പെ ടുത്തിയതായാണ് പ്രതിപക്ഷ ആരോപണം. പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചതായുള്ള മിനിറ്റ്‌സ് റദ്ദാക്കണമെന്ന് വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയി ല്‍ കേരള കോണ്‍ഗ്രസ് (എം) അംഗം ഷാജി പാമ്പൂരി ആവശ്യപ്പെട്ടു.

<p>മിനിറ്റ്‌സിലെ 3-ാം പേജില്‍ 24, 25, 26, 27 ക്രമനമ്പരിലുള്ള തീരുമാനങ്ങളാണ് പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ കൂട്ടിച്ചേര്‍ത്തത്. മഴകാ രണം ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിനുണ്ടായ ചോര്‍ച്ച പരിഹരിക്കു വാനും ടൗണ്‍ഹാള്‍ കെട്ടി ടത്തിന്റെ ചോര്‍ച്ച പരിഹരിക്കുവാനുമായി 10 ലക്ഷം രൂപ വീതവും ത്രിവേണി കുടിവെള്ള പദ്ധതിക്ക് ഫണ്ട് തികയാ ത്തതിനാല്‍ 2,70,000 രൂപയും 4 ലക്ഷം രൂപ ചെലവില്‍ മണ്ണംപ്ലാവ് കുടി വെള്ള പദ്ധതി ഏറ്റെടുക്കുവാനും തീരുമാനിച്ചതാണ് മിനിറ്റ്‌സില്‍ പിന്നീ ട് ചേര്‍ത്തതെന്ന് യുഡിഎഫ് കക്ഷികള്‍ പറഞ്ഞു.

ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ സാമ്പത്തി ക വര്‍ഷവും 10 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടര്‍ ചെയ്ത് കരാര്‍ ഉറപ്പിക്കുക യും ചെയ്തിരുന്നു.എന്നാല്‍,കമ്മിറ്റി അറിയാതെ പഞ്ചായാത്ത് പ്രസിഡന്റ് കരാര്‍ റദ്ദാക്കിയതായും അതേ പദ്ധതി ക്ക് വീണ്ടും തുക അനുവദിക്കുകയും ചെയ്തത് നിയ മവിരുദ്ധവും പ ഞ്ചായത്തിന് ബാധ്യതയാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.ഏറെ ഒ ച്ചപ്പാടുകള്‍ക്കു ശേഷം വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കാമെന്ന് പഞ്ചായത്ത് സെ ക്രട്ടറി അറിയിച്ചു. എന്നാല്‍ മിനിറ്റ്‌സ് ഡിപിസി അംഗീകാരത്തിനായി അയച്ചതായി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ അറിയിച്ചതോടെ യുഡിഎഫ് അംഗങ്ങളായ ഷാജി പാമ്പൂ രി,മോളിക്കുട്ടി തോമസ്,റോസമ്മ,സ്മിത ലാല്‍,ത്രേസ്യമ്മ എന്നിവര്‍ ഇറങ്ങി പ്പോയി.

ഹാള്‍ വിട്ടു പുറത്തുപോയ യുഡിഎഫ് അംഗങ്ങളെ ഭരണകക്ഷിയംഗം ഗിരീഷ് എസ്. നായരും അസിസ്റ്റന്റ് സെക്രട്ടറിയും ചേര്‍ന്ന് അനുനയിപ്പിച്ചു.ഡിപിസിക്ക് പോയ വി വാദ പദ്ധതിയുടെ കാര്യത്തില്‍ തീരുമാനം എടുക്കില്ലെന്നും വിവിധ രാഷ്ട്രീയ കക്ഷിക ളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ലേ പദ്ധതി നടപ്പാക്കുകയുള്ളുവെന്നും തീരുമാനിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ കമ്മിറ്റിയില്‍ തിരികെയെത്തി. കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ മിനിറ്റ്‌സി ല്‍ ചേര്‍ക്കാന്‍ മേലില്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.