ദേശീയ കുളമ്പുരോഗ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെ നടത്ത പ്പെടുന്ന പ്രതിരോധ കുത്തിവെപ്പ് തീവ്രയജ്ഞത്തിന് ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഡിസംബർ 8 വരെയുള്ള കാലത്ത് പഞ്ചായത്ത് പ്രദേശത്തുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ടതും 3 മാസത്തിനു മേൽ പ്രായമുള്ളതുമായ മുഴുവൻ മൃഗങ്ങൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഡെന്നിസ് തോമസ് അറിയിച്ചു. പഞ്ചായത്ത് പ്രദേശത്തു ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച സ്ക്വാഡുകൾ കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായി രോഗപ്രതിരോധ കുത്തിവെപ്പ് നൽകുകയും അടിസ്ഥാന വിവരശേഖരണം നടത്തുകയും ചെയ്യുന്നതാണ്. പദ്ധതിയുടെ ഉത്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ നിർവ്വഹിച്ചു.ഗ്രാമപ്പഞ്ചായത്ത്