ചിറക്കടവ് മലമേൽ ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കര ണക്ലാസും കുടുംബസംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് നിയാസ് കല്ലംപ്ലാക്കൽ അധ്യക്ഷത വഹി ച്ചു. ഡോ.സിദ്ദീഖ് മൗലവി മുളവൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി മു സ്തഫ കുഴിപ്പള്ളിക്കുന്നേൽ പ്രസംഗിച്ചു.

പൊതുസമ്മേളനം ഡി.കെ.ജെ.യു.ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.അബ്ദുൽ നാസർ മൗലവി ഉദ്ഘാടനം ചെയ്തു. ഡി.കെ.എൽ.എം.ജില്ലാപ്രസിഡന്റ് കെ.എ.ഹബീബ് മൗല വി, ചീഫ് ഇമാം സഫറുള്ള മൗലവി ബാഖവി, വാർഡംഗം എം.ടി.പ്രീത, ഉബൈദ് എഴു വീട്ടിൽ, മൻസൂർ മൗലവി അൽഖാസിമി, മുഹമ്മദ് സാദിഖ് മൗലവി, മുഹമ്മദ് താഹ മൗലവി, ഫസൽ മാടത്താനിൽ, നിസാം പൂവത്തിനാൽ, നാസർ ചുക്കനാലിൽ എന്നിവ ർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡുകളും മദ്രസ ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാന ങ്ങളും വിതരണം ചെയ്തു.