ചിറക്കടവ് പഞ്ചായത്ത് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ജില്ലാപോലീസ് മേധാ വിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശാനുസരണം പോലീസ് ഇന്നു മുതല്‍ പഞ്ചായ ത്ത് പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് പോസിറ്റീവിറ്റി നിരക്ക് കൂടിയതിനാലാണ് നിര്‍ദേശം. പഞ്ചായത്തില്‍ നിന്ന് പുറത്തേക്കുള്ള യാത്ര യ്ക്ക് വിലക്കുണ്ടാവും. കെകെ റോഡ്, പാലാ-പൊന്‍കുന്നം റോഡ്, കെവിഎംഎസ് റോഡ് എന്നിവിടങ്ങളില്‍ യാത്രാവിലക്കുണ്ടാവില്ല. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ചിറക്കടവ് സ്വദേശികളല്ല എന്നുറപ്പുവരുത്തിയേ പരിധിക്കപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടൂ. കടകള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടില്ല.