ലോക് ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചി റക്കടവ് സർവ്വീസ് സഹകരണബാങ്ക്.വിവിധ ഇനങ്ങളിലുള്ള പലിശ ഇളവ് ചെയ്തു കൊണ്ടാണ് ബാങ്ക് കോവിഡ് പ്രതിരോധത്തിന്  പങ്കാളികളാകുന്നത്.
വിവിധ ഇനങ്ങളിലെ പലിശ ഇളവ് ചെയ്ത് ലോക് ഡൗൺ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായഹസ്തമായി മാറുകയാണ് ചിറക്കടവ് സർ വ്വീസ് സഹകരണബാങ്ക്.  സ്വർണ്ണപണയ വായ്പ, ചിട്ടി തുടങ്ങിയ ഇടപാടുകളുടെ പലി ശയിൽ ഇളവ് വരുത്തിയാണ് ബാങ്ക് സഹകാരികളെ സഹായിക്കുന്നത്. മേയ് 31 വരെ നടത്തുന്ന സ്വർണ്ണ പണയ വായ്പകൾ അടുത്ത ആറ് മാസത്തേയ്ക്കുള്ള പലിശ ഒഴിവാ ക്കി.
പരമാവധി 25000 രൂപ വരെയുള്ള സ്വർണ്ണ പണയങ്ങളാണ് പലിശരഹിത വായ്പ പ രിധിയിൽ വരുന്നത്.ഇതോടൊപ്പം  ബാങ്ക് നടപ്പാക്കുന്ന ചിട്ടിയിൽ ലോക് ഡൗൺ കാലയ ളവിൽ തുക അടയ്ക്കാൻ കഴിയാതെ വരുന്ന സഹകാരികൾക്ക് 4 മാസത്തെ പലിശയും ഇളവ് ചെയ്തിട്ടുണ്ട്.മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസത്തെ പലിശയാണ് ഈ ഇനത്തി ൽ ഒഴിവാക്കുന്നതെന്ന് ബാങ്ക് പ്രസിഡൻ്റ് പി.എൻ.ദാമോദരൻ പിള്ള പറഞ്ഞു.കൂടാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 13000 രൂപയുടെ മാസ്ക് വി വിധ സ്ഥാപനങ്ങൾക്കും, ഓഫീസുകൾക്കും  ബാങ്ക് നൽകിയിട്ടുണ്ട്.