ചിറക്കടവ്:സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യു.ഡി.എഫിന് വൻ വിജയം. ചിറക്കടവ്.ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ മൽസരത്തിൽ യു.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപ ത്യ മുന്നണി വൻ വിജയം നേടി. വിജയിച്ച മുഴുവൻ യു.ഡി.എഫ് സ്ഥാനാഥികളും രണ്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 5960 വോട്ടുകളിൽ യഥാക്രമം യു.ഡി.എഫ് 2336, ബി.ജെ.പി 436, എൽ.ഡി.എഫ് 402 പാനൽ വോട്ടുകൾ നേടി.

ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികൾ ആയിരത്തിന് മുകളിൽ വോട്ടുകൾ നേടിയപ്പോ ൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികളിൽ ആരും ആയിരം വോട്ടിന് മുകളിൽ എത്തിയില്ല എന്നതും ശ്രദ്ധേയമായി. വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളും കിട്ടിയ വോട്ടുക ളും.

അഡ്വ. അഭിലാഷ് ചന്ദ്രൻ 3392, എം.ജി ഗോപാലകൃഷ്ണൻ നായർ 3310, ജോർജ്കുട്ടി പൂതക്കുഴി 3263, പി.എൻ ദാമോദരൻ പിളള 3327, ബിജു എസ്. നായർ 3205, ലാജി തോമസ് 3259, എബിൻ പയസ് 3365, പ്രീത എം.ടി 3493, ലൗവ്ലി ആന്റണി 3401, സ്മിതാ ലാൽ 3336, സുരേഷ് ബാബു എൻ 3643, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളെ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി അഭിനന്ദിച്ചു.