കാഞ്ഞിരപ്പള്ളി :വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “സ്ത്രീ ശാക്തീകരണം എങ്ങനെ കൈവരിക്കാം” എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തി നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ജനീഷ് കെ.സി (ഡയറക്ടർ /പ്രിൻസിപ്പൽ,അംബി ഷസ് കോളേജ്, സാഹിത്യകാരൻ) ആണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
പ്രായഭേദമന്യേ തൽപരരായ എല്ലാ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
സ്ത്രീധനത്തിന്റെ പേരിൽ തൂക്കിലേറേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന് ഇതൊരു വെളി ച്ചമാകും എന്ന ആശയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.ജൂലൈ 27 രാവിലെ 10 മണിക്കാണ് സെമിനാർ. ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ  നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പങ്കെടുക്കാനായി ആഗ്ര ഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 099950 14607 (ഗിരിജ പീറ്റർ ).