മുണ്ടക്കയം കൂട്ടിക്കല്ല് ടൗണിന് സമീപം പ്രവർത്തിക്കുന്ന സ്കൂളിലെ ആറാം ക്ലാസ് വി ദ്യാർത്ഥിക്കാണ് റാഗിങ്ങിന് ഇരയാകേണ്ടി വന്നത്. ഇതേ സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് റാഗിങ്ങിന് വിധേയമാക്കിയത്. ഇത് സംബന്ധിച്ച് റാഗിങ്ങിന് ഇര യായ കുട്ടിയുടെ മാതാവ് മുണ്ടക്കയം പോലീസിൽ പരാതി നൽകി. നിരന്തരമായി കുട്ടി യെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായിട്ടാണ് പരാതി. സംഭവത്തിൽ ഉടൻ നടപടി എടുക്കുമെന്ന് മുണ്ടക്കയം പോലീസ് അറിയിച്ചു.