യു.എൻ.അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ പ്ര സക്തി നാൾക്കുനാൾ വർധിച്ച് വരികയാണെന്ന് കേരള ഗവ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു.467 മില്യൺ ജനങ്ങളുടെ സംസാരഭാഷയായ അറബിയിൽ നിന്നും മികവുറ്റ ഗ്രന്ഥങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും അത് പുതിയ തലമുറക്ക് അപ്രാപ്യമാ ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി.സ്കൂളിൽ സംഘടിപ്പിച്ച അറബി ഭാഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ ഇൻ.ചാർജ് സഫർ വലിയകുന്ന ത്ത് അദ്ധ്യക്ഷത വഹിച്ചു. അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള ജില്ലാ  ഓഫീസർ മാണി ജോസഫ് നിർവഹിച്ചു. അറബി ഭാഷാവിദഗ്ധൻ ഹാറൂൺ അൽ റഷീദ് അൽ-ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ സുമി ഇസ്മാഈൽ, ബി.പി. സി റീബി വർഗീസ്, എച്ച്.എം.ദീപ യു നായർ, പി.ടി.എ പ്രസിഡണ്ട് നാദിർഷ കോന്നാ ട്ട് പറമ്പിൽ , നാസർ മുണ്ടക്കയം, എബിൻ പുന്നൂസ്, അമ്പിളി ആർ നായർ, ബിന്ദുകുമാ രി, നജ്മി കരിം, അബീന ഷാനവാസ്, ആശ.എസ്, നസിം പി.എ എന്നിവർ പ്രസംഗിച്ചു.