പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനം വിപുലമാ യ പരിപാടികളുടെ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് പൂതക്കുഴി 33 നമ്പർ അം ഗൻവാടിയിൽ ആഘോഷിച്ചു. കുട്ടികളുടെ കലാ – കായിക മത്സരങ്ങളും ഘോഷയാ ത്രയും നടത്തി.അംഗൻവാടി വർക്കർ ടി. എസ് ഐഷാബീവിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹെൽപ്പർ എ എച്ച്. സീനത്ത്, ഇ.പി. ദിലീപ്, റഹ്മത്ത് ബഷീർ, ഫാത്തിമ അബീസ് എന്നിവർ പ്ര സംഗിച്ചു.