കാഞ്ഞിരപ്പള്ളി പുളിമാവ് കടമപ്പുഴ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജോഷ് ചിക്ക ന്‍ ഹബ്ബില്‍ മോഷണശ്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായി രുന്നു സംഭവം. ഷോപ്പിന്റെ ഒരു ഭാഗത്തെ ഗ്രീല്‍ അറത്തുമാറ്റിയാണ് മോഷണ ശ്രമം നട ന്നത്. ഈ സമയം കടയുടമയായ ജോഷി ഇതുവഴി വന്നതിനാല്‍ പണം നഷ്ടപ്പെട്ടില്ല. ജോ ഷിയെ കണ്ട് മോഷ്ടാവ് ഓടിപ്പോയി. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് സം ഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീ സ് പറഞ്ഞു.