ചേനപ്പാടി:യംഗസ്റ്റേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെ ന്റ് നാലു മുതൽ 11 വരെ മാടപ്പാട്ട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. മത്സര ത്തിന്റെ ഉദ്ഘാടനം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ നിർവഹിക്കും.ടൂർണമെന്റ് ചെയർമാൻ ടി.പി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും.
പുലിക്കല്ല് വൈസിസിയും കാഞ്ഞിരപ്പള്ളി മൈക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആറിനും ഒൻപതിനും സെമി ഫൈനലുകളും 11ന് ഫൈനൽ മത്സരവും നടക്കും. വിജ യികൾക്ക് 10001 രൂപയും റണ്ണർഅപ്പിന് 7001 രൂപയും നല്ല കളിക്കാരന് 1001 രൂപയും എവർ റോളിങ് ട്രോഫിയും നൽകം.
സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ആശാ ജോയി നിർവഹി ക്കും.ടൂർണമെന്റ് ചെയർമാൻ ടി.പി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. എരുമേലി എസ്എച്ച്ഒ ടി.ഡി.സുനിൽകുമാർ സമ്മാനദാനം നിർവഹിക്കും.