വെച്ചൂച്ചിറ:ആദിവാസി പെണ്‍കുട്ടിയെ ഒന്നിലധികംപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പ രാതി. വെച്ചൂച്ചിറയിലാണ് സംഭവം. പെണ്‍കുട്ടി സ്ഥിരമായി ക്ലാസില്‍ വരാതിരിക്കുന്ന തായി സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ  തുട ര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

പീഡന വിവരം അറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കിയത്.ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തി പല സ്ഥ ലത്തുവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.ഇന്നലെ രാത്രിയില്‍ ലഭിച്ച പരാതിയുടെ അടി സ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പെണ്‍ കു ട്ടിയെ വൈദ്യപരിശോധനക്ക് ഹാജരാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.