ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി, മുണ്ടക്കയം മണിമലയാർ സംരക്ഷണ ജന കീയ വേദിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ ഷംല ബീഗം (എക്സിക്യുട്ടീവ് എന്‍ജിനീയര്‍) നിഷ ദാസ് (അസിസ്റ്റന്‍റ് എന്‍ജിനീയര്‍)സു ധീപ് ശ്രീനിവാസന്‍ (ഓവര്‍സിയര്‍ ) എന്നിവര്‍ മണിമലയാറിന്‍റെ ഉത്ഭവസ്ഥാനമായ മു ണ്ടക്കയം പ്രദേശത്ത് പരിശോധന നടത്തി.

മുണ്ടക്കയം കോസ് വേ ജംഗ്ഷൻ മുതൽ ഉപ്പുകയം ചെക്ക് ഡാം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്. നിലവിലുള്ള പുഴയുടെ ആഴം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, ചെക്ക് ഡാം ബലപ്പെടുത്തി അറ്റകുറ്റപ്പ ണികൾ ചെയ്ത് നവീകരിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യ മായ പരിശോധനയ്ക്ക് ആയിട്ടാണ് സംഘമെത്തിയത്.

ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ്, മണിമലയാർ സംരക്ഷണ ജനകീയ വേദി കൺവീ നർ റെജിമോൻ ചെറിയാൻ, ഹരിതകേരളം പ്രവർത്തകരായ അനുപമ രാജപ്പൻ , അൻ ഷാദ് ഇസ്മയിൽ ,വിപിൻ രാജു പൊതുപ്രവർത്തകരായ സി.വി അനിൽകുമാർ, കെ.ജ നീഷ് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

മുണ്ടക്കയം മണിമലയാറിന്റെ തീരത്ത് കഴിഞ്ഞ പതിനൊന്നാം തീയതി രൂപീകരിച്ച മണിമലയാർ സംരക്ഷണ ജനകീയ വേദിയുടെ പ്രവർത്തനത്തിന് ഭാഗമായി ഹരിത കേരളം മിഷൻ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാർ പുഴയിൽ പരിശോധന നടത്തുകയും വിവിധ ഭാഗങ്ങളിലെ വെള്ളത്തിൻറെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.