പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ മൂന്ന് ലിറ്റർ ചാരായവുമായി യുവാക്കൾ പിടിയിൽ. ഇളംകുളം പനമറ്റം  കോട്ടേമാപലകയിൽ ശശികുമാർ താമസിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നു ലിറ്റർ ചാ രായം പിടിച്ചു ശശികുമാറിനെ ഒന്നാം പ്രതിയും സുഹൃത്തായ തോട്ടത്തിൽ വീട്ടിൽ ദീപു വിനെ രണ്ടാം പ്രതിയും ചേർത്ത് കേസെടുത്തു.
വീട്ടിൽ നിന്നും ചാരായം വാറ്റാൻ ഉപയോഗിച്ച് പ്രഷർ കുക്കർ,ഗ്യാസ് സ്റ്റൗ,ഗ്യാസ് സി ലിണ്ടർ, മെറ്റ് പാത്രങ്ങൾ എന്നിവ കണ്ടെടുത്തു. സർക്കിൾ ഇൻസ്പെക്ടർ എസ്.സഞ്ജീ വ് കുമാർ,പ്രിവന്റീവ് ഓഫീസർമാരായ ജയ്സൺ ജേക്കബ്, അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, പോയി വർഗീസ്, നിമേഷ്, ഡ്രൈവർ ഷാനവാ സ് എന്നിവർ പങ്കെടുത്തു.