കണമല :  അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന എയ്ഞ്ചൽവാലി പുലിയുറുമ്പിൽ റോബിൻ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാ യിരുന്നു നാട്ടുകാർ. കുന്നും മലഞ്ചെരിവുമൊക്കെ താണ്ടി അവർ മണിക്കൂറുകളെ തോൽ പ്പിച്ച് ധനസഹായം സ്വരുക്കൂട്ടി നൽകിയിട്ടും റോബിനെ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിൽ വെച്ചായിരുന്നു റോബിൻറ്റെ മരണം സംഭവി ച്ചത്.
വെളളിയാഴ്ച ഉച്ചക്ക് വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. അന്ത്യോപചാരം അർപ്പിക്കാൻ നാടൊന്നാകെയെത്തി. പമ്പാവാലിയിലെ കാരുണ്യ വർഷത്തിൻറ്റെ ചരിത്രം തിരുത്തിക്കുറിച്ച ജനകീയ കൂട്ടായ്മയിലാണ് റോബിൻറ്റെ ചികിത്സക്കായി ധനസമാഹരണം നടന്നത്. ഒന്നൊഴിയാതെ നാട്ടുകാരെല്ലാം പങ്കാളിക ളായ ധനസമാഹരണത്തിലൂടെ നിർധനരായ രോഗികളുടെ ചികിത്സക്കും കൂടി സഹായ ധനം ശേഖരിക്കാൻ കഴിഞ്ഞിരുന്നു