ആനക്കല്‍ വട്ടക്കുന്നേല്‍ ഫാദര്‍ ജോസഫ് വട്ടക്കുന്നേല്‍ (ഔസേപ്പച്ചന്‍)(86) നിര്യാതനായി 

ആനക്കല്‍ വട്ടക്കുന്നേല്‍ മാത്യു (തൊമ്മച്ചന്‍ ) മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1940 ല്‍ ജനനം. 1960 ഡിസംബര്‍ 8 ന് വൈദിക പട്ടം സ്വീകരിച്ച് ആന്ധ്ര നല്ലൂര്‍ രൂപതുക്കു വേണ്ടി അഭിക്ഷക്ത്തനാകുകയും പിന്നീട് കൊര്‍ണ്ണൂല്‍ രൂപത രൂപം കൊണ്ടപ്പോള്‍ അവടെ പ്രവര്‍ത്തനം തുടര്‍ന്നു.ഇവിടെ 45 വര്‍ഷം വൈദിക നായി പ്രവര്‍ത്തിച്ചു.2005 ജനുവരി 2ന് വിശ്രമ ജീവിതത്തിലേക്ക് കടന്ന് ഇദ്ദോഹം അങ്കമാലി ദേവഗിരി കാര്‍ഡിനല്‍ മിഷന്‍ ഹോമില്‍ വിശ്രമം ജീവിതം നയിക്കുകയാ യിരുന്നു.

2013 ല്‍ ആനക്കല്‍ സെന്റ് ആന്റണീസ് പളളിയില്‍ വിശ്രമ ജീവിതം തുടര്‍ന്നു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രയില്‍ ചികില്‍ സയിലായിരുന്നു. ബുധനാഴ്ച്ച നാലരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് കൊര്‍ണ്ണൂല്‍ രൂപതാ ബിഷപ്പ് അന്റണി പൂലായുടെ മുഖ്യ കാര്‍മികതത്തില്‍ ആനക്കല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും.

സഹോദരങ്ങള്‍’: പരേതയായ ഏലിക്കുട്ടി മടുക്കക്കുഴി (കണ്ണിമല), പരേതനായ വി.എം മാത്യു (കുഞ്ഞുകുട്ടി) എബ്രഹാം മാത്യു (പാപ്പച്ചി )പരേതനായ തോമസ് മാത്യു (തോമാച്ചി) പരേതനായ പീറ്റര്‍ മാത്യു (അപ്പു), മേരി വര്‍ഗീസ് പരേത പള്ളിക്കുന്നേല്‍ പെരുവന്താനം), ജേക്കബ് മാത്യു (ചാക്കോച്ചി,) ലൂസി തോമസ് (കാരം താനം ,എരുമേലി ) അന്നമ്മ തോമസ് മൂഴിയാങ്കല്‍, ചെമ്മലമറ്റം,

ഫാദര്‍ ജോസഫ് വട്ടക്കുന്നേലിന്റെ നിര്യാണത്തില്‍ വട്ടക്കുന്നേല്‍ തെക്കേ മുറിയില്‍,വാലുമണ്ണേല്‍ കുടുംബയോഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.