ഹൃദയാഘാതം: കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ ഹോം ഗാർഡ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. എരുമേലി മുട്ടപ്പള്ളി സ്വദേശി പാത്തിക്കാവുങ്കൽ പി.കെ രഘുനാഥ് (50) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ രാവിലെ ജോലിക്കെത്തിയ രഘുവിന് പത്തരയോടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ പാമ്പാടിയിൽ എത്തിയതോടെ മരണമടയുകയുമായിരുന്നു. ഭാര്യ അജി.ഏക മകൻ അരുൺ നാഥ്.സംസ്ക്കാരം പിന്നീട്.