കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ആന്റണി നെടിയകാലാപ്പറമ്പിലിന്റെ (81) സം സ്ക്കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നിന് ചങ്ങനാശേരി ചെത്തിപ്പുഴയിലുള്ള സഹോദ രപുത്രന്‍ ഷിബുവിന്റെ വസതിയില്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോ സ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച് ചെത്തിപ്പുഴ എസ്എച്ച് പള്ളിയില്‍ കാ ഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ചങ്ങനാശേരി നെടിയകാലാപ്പറമ്പില്‍ പരേതരായ ആന്റണി – ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
1965 മാര്‍ച്ച് 15ന് പൗരോഹിത്യം സ്വീകരിച്ച ഫാ. ആന്റണി നെടിയകാലാപ്പറമ്പില്‍ കു റുമ്പനാടം, അതിരമ്പുഴ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും മീന്‍കുഴി, സീത ത്തോട്, കൂത്താട്ടുകുളം, മേലോരം, കരുണാപുരം, മ്ലാമല, കാഞ്ചിയാര്‍, പുഞ്ചവയല്‍, ക ണ്ണിമല, വെള്ളാരംകുന്ന്, മേരികുളം, വള്ളക്കടവ്, പുള്ളിക്കാനം, തമ്പലക്കാട്, എലിക്കു ളം, മണിപ്പുഴ, ഇടക്കുന്നം, പാലപ്ര എന്നിവിടങ്ങളില്‍ വികാരിയായും ഏറ്റുമാനൂര്‍ കാ സാമരിയ സ്പിരിച്വാലിറ്റി സെന്ററില്‍ സ്പിരിച്വല്‍ ഡയറക്ടറായും സേവനമനുഷ്ഠി ച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: എന്‍.എ. സെബാസ്റ്റിയന്‍ (ബാംഗളൂര്‍), അമ്മിണി ഫിലിപ്പ് ആനന്ദാശ്രമം (അടൂര്‍), ലില്ലിക്കുട്ടി ദേവസ്യ കളരിക്കല്‍ (ഇടിഞ്ഞില്ലം), മേരിക്കുട്ടി സേവ്യര്‍ മാനാട്ട് (അതിരമ്പുഴ), ജോയി ആന്റണി (മൂവാറ്റുപുഴ), രാജമ്മ മാത്യു പേങ്ങാട്ട് (പുളിങ്കുന്ന്), സേവ്യര്‍ ആന്റണി (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ആന്റണി ഞള്ളത്തില്‍ (ചീരഞ്ചിറ), പരേതരായ എന്‍.എ. ജോര്‍ജ് (കോടഞ്ചേരി), കുഞ്ഞമ്മ കോരച്ചന്‍ (വൈക്കം), എന്‍.എ. തോമസ്, എന്‍.എ. ജോസഫ് (മധുര).
ഫാ. സാവിയോ മാണാട്ട് സഹോദരി പുത്രനും സിസ്റ്റര്‍ ഷിമ്മി ജോര്‍ജ് ഡിഎം സഹോദരി പുത്രിയുമാണ്. മൃതദേഹം 05-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വസതി യില്‍ എത്തിക്കുന്നതാണ്.