എരുമേലി : രാവേറെ നീണ്ട ചന്ദനക്കുട ആഘോഷത്തില്‍ എരുമേലിയില്‍ തിങ്ങിനിറഞ്ഞ ത് ആയിരങ്ങള്‍. പതിറ്റാണ്ടുകളായി രാജ്യം നെഞ്ചോടുചേര്‍ത്ത എരുമേലിയുടെ മതസൗ ഹാര്‍ദ്ദ കാഴ്ച പുതുക്കുന്ന ദൃശ്യമായിരുന്നു ചന്ദനക്കുട ആഘോഷത്തില്‍ നാടിന് ആവേ ശമായത്. നൈനാര്‍ മസ്ജിദില്‍ നിന്നും പുറപ്പെട്ട റാലിയെ ക്ഷേത്ര മുറ്റത്ത് ഇരുകൈകളും നീട്ടി ഭാരവാഹികള്‍ സ്വീകരിക്കുന്നത് നാട് അഭിമാനത്തോടെ കണ്ടുനിന്നു.

എരുമേലിയെ പുകഴ്ത്തി മന്ത്രി എ.സി. മൊയ്തീന്‍ സംസാരിച്ചപ്പോള്‍ നാടൊന്നാകെ കൈയ്യടിച്ചു. ശരണ മുഖരിതമായ തെരുവീഥികളിലൂടെ കടന്നുപോയ റാലിയെ ഭക്തിയാ ദരപൂര്‍വ്വം അയ്യപ്പഭക്തര്‍ സ്വീകരിച്ചു. മുസ്ലീം ജമാ അത്ത് ഭാരവാഹികളെ ഹാരങ്ങള്‍ ചാര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി നല്‍കി. പോലീസ്, ആരോഗ്യം, റവന്യു, എക്‌സൈസ്, ദേവസ്വം, വനം, കെ.എസ്.ആര്‍.ടി.സി., പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ സ്വീകരണ വും റാലിക്ക് ലഭിച്ചു. 
ശ്രാവ്യമധുരമായ മാപ്പിള ഇശല്‍ സംഗീതത്തിന്റെ അകമ്പടിയോടെയാണ് റാലി പേട്ടക്ക വലയില്‍ ചുറ്റിയെത്തിയത്. അഴകിന്റെ പീലി വിടര്‍ത്തി മയിലാട്ടവും, ശബ്ദവിസ്മയ മായി പമ്പമേളവും നാദപ്രകമ്പനമായി ശിങ്കാരിമേളവും തീവെട്ടികളുടേയും വൈദ്യുതാ ലങ്കാരങ്ങളുടേയും ദീപപ്രഭയും റാലിക്ക് മിഴിവേകി. നൂറ് കണക്കിനാളുകളാണ് വഴി കള്‍ തിങ്ങിനിറഞ്ഞ് റാലി കാണാനായി കാത്തുനിന്നത്. ചരിത്രപ്രസിദ്ധവും ഐതിഹ്യ പെരുമയും നിറഞ്ഞ അമ്പലപ്പുഴ ആലങ്ങാട്ട് പേട്ടതുള്ളലിന് എരുമേലി മുസ്ലീം ജമാ അത്ത് നല്‍കുന്ന ഹൃദയസ്പര്‍ശമായ അഭിവാദ്യമാണ് ചന്ദനക്കുട ആഘോഷം.

മതപരമായ ആചാരങ്ങള്‍ ഒന്നുമില്ലാതെ നാടിന്റെ ഐക്യത്തിന് ജമാ അത്ത് പകരുന്ന ഐക്യസമ്മേളനം കൂടിയാണ് ചന്ദനക്കുട ആഘോഷം. വിവിധ മതസംഘടനകളുടേയും വ്യാപാരി സംഘടനകളുടേയും ടാക്‌സി ഡ്രൈവര്‍മാരുടേയും സ്വീകരണത്തോടെയാണ് റാലി കൊച്ചമ്പലത്തില്‍ നിന്നും വലിയമ്പലത്തിലെത്തുക. ദേവസ്വം പ്രതിനിധികളും ഹൈന്ദവ സംഘടനാ ഭാരവാഹികളും പൂര്‍ണ്ണ കുംഭങ്ങളും ഷാളുകളും നല്‍കി റാലിയെ സ്വീകരിച്ചു.

പുലര്‍ച്ചയോടെ ചന്ദനക്കുട ആഘോഷം സമാപിക്കുമ്പോള്‍ നാട്ടുകാര്‍ മനംനിറഞ്ഞ മൈത്രിയുടെ കാഴ്ചകളില്‍ സംതൃപ്തരായി വീടുകളില്‍ എത്തിയത് ഇന്നത്തെ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിനെ എതിരേല്‍ക്കാനുള്ള ആഹ്‌ളാദത്തോടെയായിരുന്നു.