എരുമേലി: അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ട തുള്ള ല്‍ ഞായറാഴ്ച. പേട്ട തുള്ളലിന് ഐക്യദാര്‍ഢ്യമായി മഹല്ലാ മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുടം ഉത്സവം ശനിയാഴ്ച നടക്കും.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരുമേലി നൈനാര്‍ മസ്ജിദ് അങ്കണത്തില്‍ നി ന്നും ചന്ദനകുടം ഘോഷയാത്ര തുടങ്ങും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെ യ്യും. കമ്മിറ്റി പ്രസിഡന്റ്  അഡ്വ. പി.എച്ച്. ഷാജഹാന്‍ അധ്യക്ഷത വഹിക്കും. ജനപ്ര തിനിധികള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളും, വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയാ കും. എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിലും, ധര്‍മശാസ്താ ക്ഷേത്രത്തിലും ചന്ദനക്കുട ഘോഷയാത്രയ്ക്ക് സ്വീകരണം നല്കും. ഘോഷയാത്രയ്ക്ക് മുമ്പായി മഹല്ലാ മുസ്‌ലിം  ജമാ അത്ത് കമ്മിറ്റി ഭാരവാഹികളും അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘവുമായി സൗ ഹൃദ സമ്മേളനം ഉണ്ട്.

ഞായറാഴ്ച സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ യോഗം പെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ആലങ്ങാട് പേട്ട തുടങ്ങും. രണ്ട് പേട്ടതുള്ളലും പേട്ടധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. അമ്പലപ്പുഴ പേട്ട സംഘത്തെ നൈനാര്‍ മസ്ജിദില്‍ പുഷ്പങ്ങള്‍ വിതറി കളഭം തേച്ച് ജമാഅത്ത് ഭാരവാഹികള്‍ സ്വീകരിയ്ക്കും. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവര് സ്വാമി പോയി എന്ന വിശ്വാസത്തില്‍ മസ്ജിദില്‍ കയറാതെ വാവര് സ്വാമിയെ വണങ്ങി ആലങ്ങാട് സംഘം പേട്ടതുള്ളി ധര്‍മശാസ്താ ക്ഷേത്രത്തിലേയ്ക്ക് നീങ്ങും.