ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുട മഹോത്സവം ഞായറാഴ്ച എരുമേലിയിൽ ന ടന്നു. കോവിഡിൻ്റെ സാഹചര്യത്തിൽ ആചാരപരമായ ചടങ്ങുകൾ മാത്രമായിട്ടാണ് ച ന്ദനക്കുടം നടന്നത്.വാദ്യമേളങ്ങളോ ആഘോഷങ്ങളോ ഇത്തവണത്തെ എരുമേലി ച ന്ദനക്കുട മഹോത്സവത്തിന് ഇല്ലായിരുന്നു. കൊട്ടക്കാവടിയോ അലങ്കാര കാവടിയോ, ഇശൽ ഗാനങ്ങളും കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി ആചാരപരമായ ചട ങ്ങുകളിൽ  മാത്രമായിട്ടാണ് ചന്ദനക്കുട മഹോത്സവം നടന്നത്.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പേട്ടതുള്ളൽ സംഘാംഗങ്ങളും ജമാഅത്ത് ഭാരവാഹി കളും തമ്മിൽ മത സൗഹാർദ്ദ സംഗമം ജമാഅത്ത് ഹാളിൽ നടന്നു. തുടർന്ന് 7 മണി യോടെ ജമാഅത്ത് പ്രസിഡൻ്റ് പി.എച്ച് ഷാജഹാൻ്റെ നേതൃത്വത്തിൽ ചന്ദനക്കുട  ഘോ ഷയാത്ര ആരംഭിച്ചു. പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ഘോഷയാത്രയുടെ ക്യാപ്റ്റ നെ പൊന്നാടയണിയിച്ചു.
കോവിഡ് കണക്കിലെടുത്ത് ഉദ്ഘാാന സമ്മേളനമടക്കം ഒഴിവാക്കിയിരുന്നു. ജമാഅത്ത് പ്രസിഡൻറ് അഡ്വ.പി എച്ച് ഷാജഹാൻ, സെക്രട്ടറി നൈസാം പി അഷ്റഫ്, ട്രഷറർ നാസർ പനച്ചിയിൽ, വൈസ് പ്രസിഡൻ്റ് നൗഷാദ് പുറങ്കാട്ടിൽ, ജോ. സെക്രട്ടറി ഹക്കിം മാടത്താനി എന്നിവരടക്കം 20 ഓളം പേർ മാത്രമായിരുന്നു ഘോഷയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. കോവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായി വാദ്യമേളക്കാരും ഒരു ആനയും മാത്രമെ ഘോഷയാത്രയിൽ പങ്കെടുത്തുള്ളു..ചെറിയമ്പലം, വലിയമ്പലം, എന്നിവിടങ്ങൾക്ക് പുറമെ വിവിധ ഡിപ്പാർട്ട് മെൻറുകളുടെ സ്വീകരണവും ഉണ്ടായിരുന്നു..സാധാരണ ഗതിയിൽ പുലർച്ചെ 5 മണി വരെ നീളുന്നതാണ് ചന്ദനക്കുട ഘോഷയാത്രയെങ്കിൽ ഇക്കുറി അത് രാത്രി പത്ത് മണി വരെ മാത്രമായി ചുരുക്കി.