മതസാഹോദര്യത്തിന്‍റെ ഉത്സവത്തിന് എരുമേലിയിൽ കൊടി ഉയർന്നു. ഹിന്ദു -മുസ്‌ലിം ഐക്യത്തിന്‍റെ ഉത്സവമായ ചന്ദനക്കുടാഘോഷത്തിന് ബുധനാഴ്ച്ച വൈകിട്ട് 6.30 യോടെ മഗ്രിബ് നമസ്കാരത്തിന് ശേഷമാണ് നൈനാർ ജുമാ മസ്ജിദിൽ കൊടിയേറിയത്. പതി നൊന്നാം  നാൾ ആയ ജനുവരി പതിനൊന്നിനാണ് ഇത്തവണ ചന്ദനക്കുടാഘോഷങ്ങൾ.

ഭക്തിയും വിശ്വാസവും  മതസാഹോദര്യത്തിന്  ഒരുമയാക്കിയതിന്റെ സുഗന്ധം നിറ ഞ്ഞ എരുമേലിയുടെ  ഉത്സവമായ ചന്ദനക്കുടഘോഷം  ചരിത്രപ്രസിദ്ധമായ പേട്ടതുള്ള ലിന് മുസ്ലിം ജമാഅത്ത് പകരുന്ന ഐക്യദാർഢ്യമാണ്.വൈകിട്ട് മഗ്‌രിബ് നമസ്കാര ത്തിന് ശേഷമാണ്  ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എച്ച്.ഷാജഹാൻ കൊടിയേറ്റ് നിർവഹിച്ചു . ചന്ദനക്കുട ഘോഷയാത്രയ്ക്ക് എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും പേട്ട ധർമശാസ്താ ക്ഷേത്രത്തിലും സ്വീകരണം നൽകും.അന്ന് സ്വീകരണമൊരുക്കി നാടും സർക്കാർ പ്രതിനിധികളും ജില്ലാഭരണകൂടവുമെത്തും.

പിറ്റേന്നാണ് നാടിന്‍റെ ചരിത്രം ഊഴമിട്ട് അന്പലപ്പുഴ -ആലങ്ങാട്ട് സംഘങ്ങൾ ഭക്തിപൂർ വം പകരുന്ന പ്രസിദ്ധമായ പേട്ടതുള്ളൽ . ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിന് മുസ്‌ലിം ജമാഅത്ത് പകരുന്ന അഭിവാദ്യം കൂടിയാണ് തലേദിവസം രാത്രിയിൽ നടത്തുന്ന ചന്ദന ക്കുടാഘോഷം. ഈ രണ്ട് ദിവസവും നാടും വഴികളുമെല്ലാം ജനനിബിഡമാകും. രാജ്യ ത്തിന് അഭിമാനം പകരുന്ന മതമൈത്രിയുടെ കാഴ്ചയ്ക്കാണ് എരുമേലി വേദിയാവുന്ന ത്.

തായന്പക മേളങ്ങൾ അകന്പടിയേകി. ചടങ്ങിൽ ജമാ അത്ത് സെക്രട്ടറി നൈസാം പി. അഷറഫ്,നൗഷാദ് കുറുങ്കാട്ടിൽ,ഹക്കിം മടത്താനി,നാസർ പനച്ചി,സലിം കണ്ണങ്കര, അന സ് പ്ലാമൂട്ടിൽ,എന്നിവർ പങ്കെടുത്തു.