ലോക്ക് ഡൗൺ 16-ാം ദിവസത്തിലേക്ക്. നാട്ടിലെ ചക്കയും പപ്പായയും കാച്ചിലും ചേമ്പും ചേനയുമൊക്കെ ഡൈനിംഗ് ടേബിളിലെ പ്രധാന ഐറ്റങ്ങൾ.പണ്ടു കാലത്ത് പരാധീനം പോറ്റിയായി അറിയപ്പെട്ടിരുന്ന ചക്കയോട് പുത്തൻ തലമുറയിൽപ്പെട്ടവരടക്കം വളരെ അകലത്തിലായിരുന്നു.

ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ വീട്ടിലിരുപ്പുകാരുടെ എണ്ണം കൂടുകയും അടുക്കളയി ൽ പച്ചക്കറികളുടെ അളവ് കുറയുകയും ചെയ്തതോടെ ഇതൊക്കെ അടുക്കളയിലെ പ്ര ധാന വിഭവങ്ങളായി മാറുകയായിരുന്നു.സ്വന്തമായി പ്ലാവില്ലാത്തവർ അയൽ ബന്ധുവീ ടുകളിൽ നിന്നുമാണ് ചക്ക ശേഖരിക്കുന്നത്. ചക്ക കിട്ടിയാൽ ചക്ക ചുളയും ചക്കക്കുരു വും കൂഞ്ഞിയും പാടവും ഒക്കെ ഉപയോഗത്തിനെടുക്കാം. ചക്ക പുഴുക്കിന് കോഴിക്കറി യോ തൈരോ ഒക്കെ കോമ്പിനേഷനായി ഉപയോഗിക്കും.ചക്കയും ചക്ക കുരുവുമൊക്കെ കാൻസറിനെ പ്രതിരോധിക്കുമെന്ന വെളിപ്പെടുത്തൽ പുറത്തിറങ്ങിയതോടെ ഇതിനെല്ലാം ആവശ്യക്കാരേറി. ചക്കക്കുരുവും മുരിങ്ങായ്ക്കും മാങ്ങായും ചേർത്തുള്ള തേങ്ങാകറി െ കുറിച്ച് ഓർക്കുമ്പഴേ പലരുടേയും നാവിൽ വെള്ളമൂറും. ചക്ക ചിപ്സും പ്രസിദ്ധമാ ണ്.
പപ്പായ (ഓമയ്ക്കാ) കാൻസറിനെ പ്രതിരോധിക്കുമെന്നും രക്തത്തിലെ കൗണ്ട് വർധിപ്പി ക്കുമെന്നും പ്രചാരണ മായതോടെ പലരും പപ്പായ ചെടിവെച്ചു പിടിപ്പിക്കുകയാണ്.ഇ തോടൊപ്പം ചേന, ചേമ്പ്, കാച്ചിൽ ,വിവിധയിനം കിഴങ്ങുകൾ എന്നിവയും ഉപയോഗ ത്തിലുണ്ട്. ലോക്ക് ഡൗണിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സാമുഹ്യ അടുക്കളയിൽ ച ക്ക പുഴുക്കും കോഴിക്കറിയും പ്രധാന ഐറ്റമായി മാറി കഴിഞ്ഞു.തേങ്ങയും മുളകും ജീ രകവും മഞ്ഞളും വെളുത്തുള്ളിയും ചുവന്നുള്ളിയും കറിവേപ്പിലയും ചക്കയും ചേർ ത്തരച്ച് വേവിക്കുന്ന ചക്ക പുഴുക്കിൻ്റെ രുചി ഒന്നു വേറെ തന്നെ.
എസ്‌റ്റേറ്റ് മേഖലകളിൽ നിന്നും സി.പി.ഐ.എം ഡിവൈഎഫ്ഐ പ്രവർത്തകർ ചക്ക യും തേങ്ങയും ഒക്കെ ശേഖരിച്ചാണ് അടുക്കളയിൽ എത്തിക്കുന്നത്. മുക്കൂട്ടുതറ മേഖല യിലെ സാമുഹ്യ അടുക്കളയിൽ മിക്ക ദിവസവും ചക്കപ്പുഴുക്കുണ്ട്.കോഴിക്കടക്കാർ സൗ ജന്യമായി നൽകുന്ന കോഴി ഉപയോഗിച്ച് ഉണ്ടാക്കുന്ന കറിയും എത്തുന്നതോടെ കോമ്പി നേഷൻ പൂർണ്ണമാകും.പാറത്തോട് പഞ്ചായത്തിലെ വിവിധ കോളനികളിൽ സി പി ഐ എം – ഡിവൈഎഫ്ഐ പ്രവർത്തകർ ചക്കയും തേങ്ങായും എത്തിച്ചു നൽകിയത് കോള നി നിവാസികൾക്ക് ഏറെ ആശ്വാസമേകി.
പുത്തൻ തലമുറയ്ക്ക് ഏറെ അന്യമായിരുന്ന ചക്കയും പപ്പായയും നടുതല കൃഷികളും ഭക്ഷണമേശകളിൽ എത്തിച്ചേർന്നത് ഏറെ ആവേശത്തോടെയാണ് ഇവർ സ്വീകരിക്കുന്ന തും കഴിക്കുന്നതും.കപ്പയ്ക്കും പ്രിയമേറിയിട്ടുണ്ട്. വിവിധയിനം ചീരകളും തകരയില, മുരിങ്ങയില തുടങ്ങിയവയും ഊണിനു് കൂട്ടുകറിയായിട്ടുണ്ട്.
report:ഇക്ബാൽ ഇല്ലത്തുപറമ്പിൽ