മുണ്ടക്കയം:വീടുകളുടെ സമീപത്ത് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ചുറ്റി തിരിഞ്ഞത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. വരിക്കാനി  കവലയ്ക്കു സമീപം  ഇന്നലെ പുലർച്ചെയാണ് സംഭവം. ഷാജി ഷാസ്, ശീപദം മോഹൻദാസ്, പുന്നത്തറ ജോർജ് എന്നിവരുടെ വീടിന് സമീപമാണ് ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടത്. തുടർന്ന് വീടുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ നാലംഗ സംഘം ആണ് എന്ന് മനസ്സിലായി.  മൂന്ന് പേർ റോഡിൽ നിൽക്കുകയും ഒരാൾ വീടിന്റെ പരിസരത്ത് എത്തി നടക്കുകയും ആയിരുന്നു. തിരികെ ഇവർ റോഡിലേക്ക് ഇറങ്ങി സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് പോയത്. ഇതോടെ വീട്ടുടമകൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്യാമറ ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിഞ്ഞു.