സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ലളിത ഗാനത്തിന് ഒന്നാം സ്ഥാനം മുണ്ടക്കയം സ്വദേശി റോഹൻ ഫ്രാൻസിസിന്. മൂവാറ്റുപുഴ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക്ക് സ്കൂളിൽ നടന്നു വരുന്ന കലോത്സവത്തിൽ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിനെയാണ് റോഹൻ പ്രതിനിധികരിച്ചത്. ഇത് രണ്ടാം തവണയാണ് റോഹന് സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. 2017ൽ അടിമാലിയിൽ നടന്ന മത്സരത്തിലാണ് റോഹൻ വിജയിയായത്. മുണ്ടക്കയം വേലിനിലത്ത് തണ്ണീർമുക്കം വീട്ടിൽ ഫ്രാൻസിസ്, സോജാ ദമ്പതികളുടെ മകനാണ് റോഹൻ. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളിലെ സംഗീത അധ്യാപകനാണ് സംഗീത അദ്ധ്യാപകനാണ് റോഹന്റെ പിതാവ് ഫ്രാൻസിസ്.