സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ്സിലെ അസ്സസ്മെന്റുകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു സമയബന്ധിതമായി നടത്തും. ഏതെങ്കിലും കാരണവശാൽ വിദ്യാർത്ഥികൾക്ക് അസ്സസ്‌മെന്റ് സംബന്ധിച്ച് അസംതൃപ്തിയോ ആക്ഷേപമോ ഉണ്ടാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞാൽ  അവർക്ക് പരീക്ഷ എഴുതുവാനുള്ള സംവിധാനം സി ബി എസ് ഇ ഒരുക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.