മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അ ഞ്ചാം ഭാഗം(CBI 5 The Brain) ഉടൻ . രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായി കുമാർ, ആശാ ശരത്ത്,മുകേഷ്, പിഷാരടി, ദിലീഷ് പോത്തൻ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്.
അയ്യരുടെ അഞ്ചാം വരവിൽ എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു.  സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുക ളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അ ഞ്ചാം പതിപ്പിനെ പറ്റി ആലോ ചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്ത കർ തീരുമാനിക്കുക ആയി രുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാ കും.
ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈ ദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പി ന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തി നുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.