കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേയും  റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിള കളുടെ വിലത്തകര്‍ച്ചയ്‌ക്കെതിരേയും നടത്തിയ സമരപരിപാടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശുകവലയില്‍ നടത്തിയ ശയനപ്രദക്ഷിണം. 
കാഞ്ഞിരപ്പള്ളി: ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര നയത്തിനെ തിരേയും റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയ്‌ക്കെതിരേയും കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിര പ്പള്ളി കുരിശുകവലയില്‍ ശയനപ്രദക്ഷിണം നടത്തി. കാര്‍ഷിക വിളകളുടെ വിലത്തക ര്‍ച്ചമൂലം ദുരിതത്തിലായിരിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ് കാറ്റില്‍പ്പറത്തി റബര്‍ ചിരട്ടപ്പാലിന് ബിസ് മുദ്ര നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഇരുട്ടടിയായി രിക്കുകയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ചിരട്ടപ്പാലിന് ബിസ് മുദ്ര നല്‍കിയാല്‍ വൈകാതെ ഇറക്കുമതി ചെയ്യുന്ന ചിരട്ടപ്പാലിനും ഇതേ ഗുണനിലവാരം മതിയെന്ന തീരുമാനം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.ഇത്തരത്തില്‍ ഇറക്കുമതി ഉണ്ടായാല്‍ റബര്‍ കാര്‍ഷിക മേഖല പാടെ തകരുകയും പന്ത്ര ണ്ടു ലക്ഷത്തോളം വരുന്ന ഇടത്തരം ചെറുകിട കര്‍ഷകര്‍ പട്ടിണിയിലാവുകയും ചെയ്യും. ഇതിനു പുറമേ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനവി ന്റെ അധികഭാരവും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലേറെയാണ്. ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി നടത്തു ന്ന  തുടര്‍ സമരങ്ങളുടെ ഭാഗമായാണ് ശയനപ്രദക്ഷിണം നടത്തിയത്. രൂപത വൈസ് പ്രസിഡന്റ് റെനി ചക്കാലയിലിന്റെ അധ്യക്ഷതയില്‍ രൂപത പ്രസിഡന്റ് ജോമി കൊച്ചുപറന്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഡയറക്ടര്‍ റവ.ഡോ. മാത്യു പാലക്കുടി, റെജി കൊച്ചുകരിപ്പാപ്പറന്പില്‍, ജയിംസ് പെരുമാകുന്നേല്‍, പി.കെ. എബ്രഹാം പാത്രപാങ്കല്‍, പ്രഫ. റോണ കെ. ബേബി, ജോസ് മടുക്കക്കുഴി, സിബി നന്പുടാകം, ആന്‍സമ്മ തോമസ്, മിനി സണ്ണി മണ്ണംപ്ലാക്കല്‍, ജയ ജേക്കബ്, ജോളി ഡൊമിനിക്, ടെസി ബിജു പാഴിയാങ്കല്‍, ആന്‍സി പുന്നമറ്റത്തില്‍, ഷാജി പുതിയാപറന്പില്‍, ജെഫിന്‍ പ്ലാപ്പള്ളി, സിജോ മൊളേപ്പറന്പില്‍, സിബി തൂന്പുങ്കല്‍, കെ.കെ. മൈക്കിള്‍, സോഫി ജോസപ്, ഡെയ്‌സി ജോര്‍ജുകുട്ടി, സുമ മാത്യു നെച്ചുമണ്ണില്‍, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, തോമസ് പാലക്കുഴ, ലിസിയാമ്മ വെട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ജോജി ചിറ്റടി, സിജോ മുണ്ടമറ്റം, സിബി മേക്കരശേരി, കുഞ്ഞുമോന്‍ മംഗലത്തില്‍, ഫിലോമിന റെജി, പുഷ്പ ജോര്‍ജ്, ടെസി വര്‍ഗീസ്, റെജീന ബോബി, അനിതാ ജസ്റ്റിന്‍, ജാന്‍സി സിബി എന്നിവര്‍ നേതൃത്വം നല്‍കി.