കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗവും വൈസ്‌ചെയര്‍മാനുമായ ജോര്‍ജ് കുര്യന്‍ ബി.ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിനെത്തുടര്‍ന്നുള്ള ഒഴിവിലേയ്ക്ക് കത്തോലിക്കാ സഭയില്‍ നിന്നുള്ള പ്രതിനിധിയെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്രനേതൃത്വം 2.32 ശതമാനം ജന സംഖ്യയുള്ള ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങളില്‍ 2 ശതമാനം വിശ്വാസികളും ക ത്തോലിക്കാ സഭയിലാണ്. കൂടാതെ, രാജ്യത്തുടനീളം വേരോട്ടവും വടക്കു കിഴക്കന്‍ തെ ക്കന്‍ സംസ്ഥാനങ്ങളിലും പ്രധാനനഗരങ്ങളിലും വ്യക്തമായ സ്വാധീനവും കത്തോലിക്കാ സഭയ്ക്കുണ്ട്. ഇതുവഴി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുമായിട്ടുള്ള ബന്ധം കൂ ടുതല്‍ ഊട്ടിയുറപ്പിക്കുവാനും ബിജെപി ലക്ഷ്യമിടുന്നു.
മുന്‍ കാലങ്ങളില്‍ അല്‍ഫോന്‍സ് കണ്ണന്താനവും പി.സി.തോമസും ബിജെപിയുടെ ഭാഗമാ യെങ്കിലും കത്തോലിക്കാസഭയെ ബിജെപിയുമായി ചേര്‍ത്തുനിര്‍ത്താനായില്ല എന്ന നി രാശയും കേന്ദ്രനേതൃത്വത്തിനുണ്ട്. അതിനാലാണ് കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രതിനിധിയെത്തന്നെ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാനത്തേയ്ക്ക് വേണമെന്ന് ലക്ഷ്യം വെയ്ക്കുന്നത്. സിബിസിഐയിലെ ചില മെത്രാന്‍മാരുമായി ബിജെപിയിലെ ചില ഉന്നതർ ക്ക് നല്ല ബന്ധമുണ്ട്. ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആയ സിബിസിഐ യുടെ ഉന്നതതലത്തിലുള്ള ഏക അല്മായന്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള അല്മായ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റിനാണ് ഇന്ത്യയിലെ എല്ലാ കത്തോ ലിക്കാ രൂപതകളുമായി ഏറ്റവും നല്ല ബന്ധം പുലര്‍ത്തുന്ന ആള്‍ എന്ന നിലയില്‍ മാത്രമ ല്ല സഭയിലെ ബിഷപ്പുമാര്‍ക്കും ഏറെ താല്പര്യമുള്ള വ്യക്തിയാണ്.
ബാംഗ്ലൂരില്‍ കഴിഞ്ഞ മാസം നടന്ന സിബിസിഐ അസംബ്ലിയില്‍ വിശ്വാസികളുടെ കാര്യ ത്തിലും വിവിധ വിഷയങ്ങളിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. സിബിസിഐ പ്രസിഡന്റും ഇന്ത്യയിലെ കത്തോലിക്കാസഭയുടെ അവസാനവാക്കുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും ഏറ്റം സ്വീകാര്യനാണ്. സീറോ മലബാര്‍ സഭ, മലങ്ക രസഭയിലെ തലവന്മാരായ കര്‍ദ്ദിനാള്‍മാര്‍ക്കും താല്പര്യമുള്ള വ്യക്തിയെന്ന നിലയില്‍ സഭയുടെ നല്ല പിന്തുണ സെബാസ്റ്റ്യനുണ്ട്. കേരളത്തില്‍ നിന്നുള്ള വ്യക്തി എന്ന നിലയി ലും കേന്ദ്ര ബിജെപി നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്ന കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ ഉറ്റമിത്രമെന്ന നിലയിലും ഒട്ടേറെ അനുകൂലഘടകങ്ങള്‍ വി. സി.സെബാസ്റ്റ്യനുണ്ട്.
ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കേണ്ടത് സഭയുടെ ആവശ്യമാണ് എന്ന ചിന്ത വിവിധ കോ ണുകളിലുണ്ട്. പക്ഷെ ബിജെപിയുമായി കത്തോലിക്കാസഭ ഇതുവരെയും വ്യക്തമായ നിലപാടെടുത്തിട്ടില്ല. സഭയുടെ നിലപാടാണ് തന്റെ നിലപാടെന്നാണ് സെബാസ്റ്റ്യനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സഭ വേണ്ടെന്നുവെച്ചാല്‍ സെബാസ്റ്റ്യന്‍ മറിച്ചു ചിന്തിക്കില്ലെന്നാണറിയുന്നത്. അങ്ങനെ വന്നാല്‍ മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസിനാണ് സാധ്യത.