കാഞ്ഞിരപ്പള്ളി:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഏർ പ്പെടുത്തിയ ലോക്ക് ഡൗൺ വിജയിപ്പിക്കുന്നതിനായി വീടുകളിൽ കഴിയുന്ന അംഗങ്ങളെ കർമ്മനിരതരാക്കുന്നതിനായി നൂതന കർമ്മപദ്ധതികൾ പ്രാവർത്തികമാക്കി കത്തോലി ക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി.
കാഞ്ഞിരപ്പള്ളി, പൊൻകുന്നം ,വെളിച്ചിയാനിഫൊറോനകളിലെ വിവിധ യൂണിറ്റുകളു ടെ സഹകരണത്തോടെ ഇന്നലെ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ അഗതിമന്ദിരങ്ങ ബിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു.ലോക്ക് ഡൗൺ മൂലം ദുരിതത്തി ലായ തമ്പലക്കാട്‌ പെനുവേൽ ആശ്രമം, പുളിമാവ് നല്ല സമറായൻ ആശ്രമം, കാഞ്ഞിരപ്പ ള്ളി ബത്ലഹേം ഭവൻ, അഞ്ചിലിപ്പ അഭയ ഭവൻ എന്നിവിടങ്ങളിൽ അരി, പയർ, ആട്ട, പ ഞ്ചസാര, വെളിച്ചെണ്ണ,പരിപ്പ്, കടല തുടങ്ങിയ അവശ്യവസ്തുക്കൾ വിതരണം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി സംസ്ഥാന തലത്തിൽ മാർച്ച് 25-ന് തുടക്കം കുറിച്ച ‘വീട്ടിലിരിക്കാം, പച്ചക്കറി നടാം, കാമ്പയിൻ രൂപതാ സമിതി ഏറ്റെടുത്തു. സമൃ ദ്ധിയുടെ ഏദൻ തോട്ടം എന്ന ഈ അടുക്കളത്തോട്ടമത്സരത്തിന് മികച്ച സമ്മാനങ്ങളും കാ ഷ് അവാർഡും നൽകുന്നുണ്ട്.
കൊറോണക്കാലം ക്രിയാത്മകമായി വിനിയോഗിക്കുന്നതിനായി നടപ്പാക്കിയ പ്രതിദിന കർമ്മ പരിപാടികളുടെ ഭാഗമായി മാർച്ച് 29 മുതൽ അംഗങ്ങൾക്കായി ഓൺലൈൻ ക്വി സ് മത്സരം ആരംഭിച്ചു.രാത്രി 8 മുതൽ 8.15 വരെയാണ് മത്സരം പൊതു വിജ്ഞാനം, ക ല, സാഹിത്യം,സിനിമ,കായികം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പ ദമാക്കിയാണ് ക്വിസ് മത്സരം.ഓരോ ദിവസവും ഓരോ വിഷയങ്ങളെക്കുറിച്ചുള്ള ചോ ദ്യങ്ങൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.ഇതോടൊപ്പം, ഓരോ ദി വസങ്ങളിലായി വായനാദിനം, കുട്ടികൾക്കായി ബൈബിൾ പക ർത്തിയെഴുതൽ ,കുരി ശിന്റെ വഴി, ആക്രി ശേഖരണം തുടങ്ങി വിവിധ പ്രോഗ്രാമുകൾ നടത്തി വരുന്നു.
രൂപതാ സമിതി പ്രത്യകം സജ്ജമാക്കിയ മീഡിയ സെന്റർ വഴി എല്ലാ പ്രോഗ്രാമുകളും ദിവസവും അംഗങ്ങളെ അറിയിക്കുന്നു. ഇത്തരം പരിപാടികളിലൂടെ അംഗങ്ങളെ പ്രവ ർത്തനനിരതരാക്കുവാൻ സാധിച്ചതായി രൂപതാ ഭാരവാഹികൾ പറഞ്ഞു. രൂപതാ ഡയ റക്ടർ ഫാ.മാത്യു പാലക്കുടി, പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, കോ-ഓർഡിനേറ്റർ മാരായ ജെയിംസ് പെരുമാകുന്നേൽ, പ്രഫ.റോണി കെ.ബേബി, റെജി കൊച്ചു കരിപ്പാപ്പ റമ്പിൽ, ജോജോ  തെക്കുംചേരിക്കുന്നേൽ ,കൊച്ചുമോൻ നെല്ലാംതടം, സോണി ജോർജ്ജ് കോഴിമല ,പി.എം ജോസഫ് പണ്ടാരക്കളം, മനോജ് മറ്റമുണ്ടയിൽ ,ജോബി തെക്കുംചേരി കുന്നേൽ, ജോജി ചിറ്റടി  എന്നിവർ അടങ്ങുന്ന ടീമാണ് രൂപത തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
ജോസ് മടുക്കകുഴി,ജിജി പുത്തേട്ട്,ഷാജി പുതിയപറമ്പിൽ,സിബി തൂമ്പുങ്കൽ,ടോമിച്ചൻ പാലമുറി, ജോബിൻ വടക്കേനത്ത്, റെജി വാളി പ്ലാക്കൽ എന്നിവർ കാഞ്ഞിരപ്പള്ളി ഫെ റോനയുടെ പ്രവർത്തനങ്ങൾക്കും റെനി ചക്കാലയിൽ,ജിമ്മിച്ചൻ മണ്ഡപത്തിൽ, ആൻ്റ ണി ഇടപ്പാടികരോട്ട് ,ജോസ് തോമസ് ,ജോസ് മാനുവേൽ വട്ടയ്ക്കാട്ട് എന്നിവർ പൊൻ കുന്നം ഫെറോനയുടെ പ്രവർത്തനങ്ങൾക്കും ജസ്റ്റിൻ നന്തികാട്ടു പടവിൽ ,ബോബി കോ ഴിമല ,അരുൺ ആലയ്ക്കപറമ്പിൽ എന്നിവർ വെളിച്ചിയാനി ഫെറോനയിലെ പ്രവർത്ത നങ്ങയക്കും നേതൃത്വം നല്കി വരുന്നു.
രണ്ടാം ഘട്ട കർമ്മ പരിപാടികൾക്ക് 13/4/20-തിങ്കാളാഴ്ച്ച രൂപം നല്കുമെന്ന് പ്രോഗ്രാം കോ -ഓർഡിനേറ്റർ ജെയിംസ് പെരുമാകുന്നേൽ അറിയിച്ചു.