കാഞ്ഞിരപ്പള്ളി:വിവിധ കാരണങ്ങളാല്‍ മാറ്റിവയ്ക്കപ്പെടുന്ന പരീക്ഷകള്‍ ഇനിമുതല്‍ ഞായറാഴ്ചകളില്‍ നടത്തുമെന്ന വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിന്റെ ധാര്‍ഷ്ഠ്യ പൂര്‍ണ്ണ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപ താ സമിതി.ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ക്രൈസ്തവര്‍ പാവനമായി ആചരിക്കുന്ന ഞായറാഴ്ചകളില്‍ പരീക്ഷകള്‍ നടത്തുന്നതിനുള്ള ഇടതുപക്ഷ സര്‍ക്കാരി ന്റെ പുതിയ നീക്കം ക്രൈസ്തവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു ക യറ്റമാണ്.

ന്യൂനപക്ഷ സംരക്ഷകരെന്ന സര്‍ക്കാരിന്റെ നയം പൊള്ളത്തരമാണെന്ന് വീണ്ടും തെളി ഞ്ഞിരിക്കുകയാണ്.ഞായര്‍ പ്രവൃത്തിദിവസം ആക്കുവാനുള്ള നീക്കത്തില്‍ നിന്നും സര്‍ ക്കാരും വിദ്യാഭ്യാസ വകുപ്പും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു. റെജി കൊച്ചുകരിപ്പാപറമ്പില്‍, ജെയിംസ് പെരുമാകുന്നേല്‍, സെലിന്‍ സിജോ, പി. കെ. എബ്രാഹം പാത്രപാങ്കല്‍, മിനി സണ്ണി മണ്ണംപ്ലാക്കല്‍, പ്രൊഫ. റോണി കെ. ബേബി, ആന്‍സമ്മ തോമസ്, റെന്നി ചക്കാലയില്‍, ജോജോ തെക്കുചേരിക്കുന്നേല്‍, സിബി നമ്പുടാകം, ടെസി ബിജു പാഴിയാങ്കല്‍, ജോസ് മടുക്കക്കുഴി, സിനി ജിബു നീറനാകുന്നേല്‍, ആന്‍സി സാജന്‍ പുന്നമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.