കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിത മേഖലകളായ വടക്കേമല,മുക്കുളം, കൂട്ടിക്കൽ എന്നിവിടങ്ങളിലെ ദുരിത മനുഭവിക്കുന്നവർക്ക് വിവിധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച അവശ്യസാധനങ്ങൾ വിതരണം ചെയ്തു.സംഘടനയിലെ വിവിധ ഫോറങ്ങളും ഫൊറോന, യൂണിറ്റ് ഭാരവാ ഹികളും സമാഹരിച്ച സ്റ്റൗവ്, കലം, പാത്രങ്ങൾ, പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ്, തവി, സ്പൂൺ, ബേസൻ, ബെഡ്, ബെഡ്ഷീറ്റ് ,തലയിണ, പുതപ്പ്, പ്ലാസ്റ്റിക് കസേരകൾ, അരി, പലചരക്ക് സാധനങ്ങൾ തുടങ്ങിയവയാണ് ആദ്യഘട്ടമായി നൽകിയത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നും അവശ്യവസ്തുക്കളുമായി പുറപ്പെട്ട വാഹനങ്ങൾ രൂപത വികാരി ജനറാൾ റവ.ഡോ.ജോസഫ് വെള്ള മറ്റം ഫ്ലാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ട ർ റവ.ഡോ. മാത്യു പാലക്കുടി അവശ്യസാധനങ്ങൾ രൂപത സമിതിക്ക് കൈമാറി.

രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ജോജോ തെ ക്കുംചേരിക്കുന്നേൽ, ഗ്ലോബൽ സമിതിയംഗങ്ങളായ ടെസി ബിജു പാഴിയാങ്കൽ, ജെയിംസ് പെരുമാകുന്നേൽ, രൂപത ഭാരവാഹികളായ ജിൻസ് പള്ളിക്കമ്യാലിൽ, ചാക്കോച്ചൻ വെ ട്ടിക്കാട്ടിൽ, റെന്നി ചക്കാലയിൽ, സിനി ജിബു നീറനാക്കുന്നേൽ, ആൻസി സാജൻ പുന്നമ റ്റത്തിൽ, ഷാജി പുതിയാപറമ്പിൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, പി..എം. ജോസഫ് പ ണ്ടാരക്കളം, ബിജു ആലപ്പുരയ്ക്കൽ, ജോബി തെക്കുംചേരിക്കുന്നേൽ, ജോജി ചിറ്റടി, ബി ജു പത്യാല, തോമസ് ചെമ്മരപ്പള്ളി, ജോബിൻ വടക്കേനാത്ത്, മനോജ് മറ്റമുണ്ടയിൽ, വ ക്കച്ചൻ വാക്കയിൽ, രാജു കൂവനാൽ, സണ്ണി കിഴവഞ്ചിയിൽ, ബിന്ദു കുര്യാച്ചൻ, മാത്യൂ സ് വെട്ടുകല്ലാംകുഴി എന്നിവർ നേതൃത്വം നൽകി.ഫൊറോന യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സമാഹരിച്ച വിഭവങ്ങളാണ് ആദ്യഘട്ടമായി പ്രളയമേഖലയില്‍ വിതര ണം ചെയ്തത്.