മറികടക്കാം മഹാമാരിയെ മനുഷ്യത്വം കൊണ്ട് എന്ന മുദ്രാവാക്യവുമായി കാഞ്ഞിര പ്പള്ളി കത്തീദ്രൽ യുവദീപ്തി കൂട്ടുകാർ 2003-2013 എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃ ത്വത്തിൽ കത്തീദ്രൽ ഇടവകയുടെ വിവിധ മേഖലകളിൽ ലക്ഷം രൂപയുടെ ഭക്ഷ്യ കി റ്റുകൾ എത്തിച്ചു നൽകി. അരി, പഞ്ചസാര, ഉഴുന്ന് അടക്കം 12 ഇന നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന 100 കണക്കിന് കിറ്റുകളാണ് വിതരണം ചെയ്തത്. വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിൻ ശ്രീ സോജി കുരികാട്ടുകുന്നേൽ സണ്ണി കരികണപ്പുഴയ്ക്കു കി റ്റുകൾ നൽകികൊണ്ട് ഈ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു.
സോണി പടിഞ്ഞാറ്റേൽ,ഷാജി പെരുന്നെപറമ്പിൽ, സുനിൽ മാന്തറ,മനോജ്‌ ചമ്പക്കര, റോയ് ഞാലിയിൽ, അജിത് ചെറിയമുക്കട,സുബിൻ പുതുപ്പറമ്പിൽ,എമിൽ ചമ്പക്കര,  അലക്സ്‌ കയ്യാലക്കൽ, ഡെന്നിസ് ഇടത്തിനകം എന്നിവർ ഭക്ഷ്യ കിറ്റു വിതരണത്തിന് നേതൃത്വം നൽകി.ഈ കൂട്ടയ്മയുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച വീണ്ടും ഭക്ഷ്യ കി റ്റുകൾ വിതരണം ചെയുന്നതാണ്.